ആഗോളതലത്തില്‍ പുതിയ ടിഗ്വാന്‍ ഇ-ഹൈബ്രിഡ് എസ്‌യുവി പുറത്തിറക്കി!  

ആഗോളതലത്തില്‍ പുതിയ ടിഗ്വാന്‍ ഇ-ഹൈബ്രിഡ് എസ്‌യുവി പുറത്തിറക്കി.ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ജര്‍മ്മനിയില്‍ 42,413 യൂറോയാണ് (ഏകദേശം 37.93 ലക്ഷം രൂപ) ടിഗുവാന്‍ എസ്‌യുവുയുടെ ഇ-ഹൈബ്രിഡ് പതിപ്പിന് വില. എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചതായും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഇ-ഹൈബ്രിഡ് ലൈഫ്, എലഗന്‍സ്, R-ലൈന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ഉപകരണ പാക്കുകളാണ് ലഭ്യമാക്കുന്നത്. പാഡില്‍സ് ഉള്ള ലെതര്‍ മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡിജിറ്റല്‍ കോക്ക്പിറ്റ്, ത്രീ-സോണ്‍ ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ്, ഫ്രണ്ട് അസിസ്റ്റ്, ഫ്രണ്ട്, റിയര്‍ പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍ എന്നിവയാണ് എസ്‌യുവിയുടെ ഫീച്ചറുകള്‍.ഒരു മൊബൈല്‍ ഫോണ്‍ ഇന്റര്‍ഫേസ്, ലെയ്ന്‍ അസിസ്റ്റ്, മൊബൈല്‍ സെന്‍സര്‍, എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍ എന്നിവയും എല്ലാ ടിഗുവാന്‍ മോഡലുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ടിഗുവാന്‍ ഇ-ഹൈബ്രിഡ് എസ്‌യുവിയുടെ കരുത്ത് 1.4 ലിറ്റര്‍ TSI എഞ്ചിനാണ്. ഇലക്‌ട്രിക് മോട്ടോര്‍ പിന്തുണയ്ക്കുന്ന ഇത് 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച്‌ ഗിയര്‍ബോക്സുമായി ചേര്‍ത്തുവെച്ചിരിക്കുന്നു. AC ചാര്‍ജര്‍ ഉപയോഗിച്ചും പരമ്ബരാഗത, ഗാര്‍ഹിക സോക്കറ്റുകള്‍ അല്ലെങ്കില്‍ ചാര്‍ജിംഗ് സ്റ്റേഷനിലോ, ഹോം ചാര്‍ജിംഗ് സ്റ്റേഷനിലോ 3.6 കിലോവാട്ട് വരെ ചാര്‍ജര്‍ ഉപയോഗിച്ച്‌ റിയര്‍ ആക്സിലിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബാറ്ററിപായ്ക്ക് ചാര്‍ജ് ചെയ്യാം.ടിഗ്വാന് അടുത്തിടെ കമ്ബനി ഒരു പെര്‍ഫോമന്‍സ് പതിപ്പിനെക്കൂടി അവതരിപ്പിച്ചിരുന്നു. ടിഗുവാന്‍ R എന്നറിയപ്പെടുന്ന ഈ പുതിയ മോഡല്‍ ശക്തമായ 315 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിനിലാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team