തട്ടിപ്പുകാരെ സൂക്ഷിക്കുക :മുന്നറിയിപ്പുമായ SBI!  

തട്ടിപ്പുകാരെ സൂക്ഷിക്കണം എന്നുളള മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.42 കോടി ഉപഭോക്താക്കളുളള ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ പേരും പറഞ്ഞ് തട്ടിപ്പിലൂടെ പണം തട്ടുന്നവരെ സൂക്ഷിക്കാനാണ് തങ്ങളുടെ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കലോട് എസ്ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

എസ്ബിഐ ഇടപാടുകാരായ ആളുകള്‍ തങ്ങളുടെ വ്യക്തിവിവരങ്ങള്‍ മറ്റാരുമായും പങ്കുവെയ്ക്കരുത് എന്ന് ബാങ്ക് വ്യക്തമാക്കുന്നു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഉപഭോക്താക്കള്‍ക്കുളള മുന്നറിയിപ്പും നിര്‍ദേശങ്ങളും പങ്കുവെച്ചിരിക്കുന്നത്. പണം ബാങ്ക് അക്കൗണ്ടില്‍ സുരക്ഷിതമായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിലും സ്വകാര്യ വിവരങ്ങള്‍ മറ്റൊരാളുമായി പങ്കുവെയ്ക്കാതെ സ്വകാര്യമായി തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

പാന്‍ കാര്‍ഡ് നമ്ബര്‍, ഐഎന്‍ബി ക്രഡന്‍ഷ്യല്‍സ്, മൊബൈല്‍ നമ്ബര്‍, യുപിഐ പിന്‍, എടിഎം കാര്‍ഡ് നമ്ബര്‍, എടിഎം പിന്‍, യുപിഐ വിപിഎ എന്നിവ മറ്റൊരാളുമായി പങ്കുവെയ്ക്കുന്നതിന് മുന്‍പ് രണ്ടാമതൊന്ന് ചിന്തിക്കണം. എന്തെങ്കിലും തട്ടിപ്പ് സംശയിക്കുകയാണ് എങ്കില്‍ സര്‍ക്കാരിന്റെ സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കണമെന്നും എസ്ബിഐ പറയുന്നു. നേരത്തെ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് ഇമെയിലുകള്‍ അയക്കുന്നതിനെ കുറിച്ചും എസ്ബിഐ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എസ്ബിഐ ഇടപാടുകാരായ ആളുകള്‍ തങ്ങളുടെ വ്യക്തിവിവരങ്ങള്‍ മറ്റാരുമായും പങ്കുവെയ്ക്കരുത് എന്ന് ബാങ്ക് വ്യക്തമാക്കുന്നു.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഉപഭോക്താക്കള്‍ക്കുളള മുന്നറിയിപ്പും നിര്‍ദേശങ്ങളും പങ്കുവെച്ചിരിക്കുന്നത്. പണം ബാങ്ക് അക്കൗണ്ടില്‍ സുരക്ഷിതമായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിലും സ്വകാര്യ വിവരങ്ങള്‍ മറ്റൊരാളുമായി പങ്കുവെയ്ക്കാതെ സ്വകാര്യമായി തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.പാന്‍ കാര്‍ഡ് നമ്ബര്‍, ഐഎന്‍ബി ക്രഡന്‍ഷ്യല്‍സ്, മൊബൈല്‍ നമ്ബര്‍, യുപിഐ പിന്‍, എടിഎം കാര്‍ഡ് നമ്ബര്‍, എടിഎം പിന്‍, യുപിഐ വിപിഎ എന്നിവ മറ്റൊരാളുമായി പങ്കുവെയ്ക്കുന്നതിന് മുന്‍പ് രണ്ടാമതൊന്ന് ചിന്തിക്കണം. എന്തെങ്കിലും തട്ടിപ്പ് സംശയിക്കുകയാണ് എങ്കില്‍ സര്‍ക്കാരിന്റെ സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കണമെന്നും എസ്ബിഐ പറയുന്നു. നേരത്തെ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് ഇമെയിലുകള്‍ അയക്കുന്നതിനെ കുറിച്ചും എസ്ബിഐ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team