സാംസങ് ഗാലക്സി ബുക്ക് ഫ്ലെക്സ് 2, അയോൺ 2, നോട്ട്ബുക്ക് പ്ലസ് 2 ലാപ്ടോപ്പുകൾ അവതരിപ്പിച്ചു: വില, സവിശേഷതക ൾ  

സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2, ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2 5 ജി, സാംസങ് ഗാലക്‌സി ബുക്ക് അയോൺ 2, സാംസങ് നോട്ട്ബുക്ക് പ്ലസ് 2 ലാപ്‌ടോപ്പ് മോഡലുകൾ ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ചു. നാല് മോഡലുകളും എൻ‌വിഡിയ ജിഫോഴ്‌സ് ഗ്രാഫിക്സ് കാർഡുകളും ഇന്റൽ ഇലവൻത്ത് ജനറേഷൻ ടൈഗർ ലേക്ക് സിപിയുമാണ് വരുന്നത്. ഈ ലാപ്‌ടോപ്പുകൾ ഒന്നിലധികം കോൺഫിഗറേഷനുകളിൽ വിപണിയിൽ ലഭ്യമാകും. ഒപ്പം ശക്തമായ പെർഫോർമൻസ് സ്റ്റൈലിഷ് ഡിസൈനും ഇതിന് വരുന്നു. മികച്ച പെർഫോമൻസ്, സ്ഥിരത, പോർട്ടബിലിറ്റി എന്നിവ ഉറപ്പാക്കുന്ന ഇന്റൽ ഇവോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സാംസങ് ഗാലക്‌സി ബുക്ക് അയോൺ 2.

സാംസങ് ഗാലക്‌സി ബുക്ക് അയോൺ 2 കെ‌ആർ‌ഡബ്ല്യു 1.38 ദശലക്ഷം (ഏകദേശം 92,300 രൂപ) ൽ ആരംഭിച്ച് കോൺഫിഗറേഷനെ ആശ്രയിച്ച് കെ‌ആർ‌ഡബ്ല്യു 2.44 ദശലക്ഷം (ഏകദേശം 1.63 ലക്ഷം രൂപ) വരെ വില വരുന്നു. 15.6 ഇഞ്ച് ഡിസ്‌പ്ലേ, എൻവിഡിയ ജിഫോഴ്‌സ് എംഎക്‌സ് 450 ജിപിയു, മിസ്റ്റിക് ഗ്രേ, പ്യുവർ വൈറ്റ് എന്നീ രണ്ട് നിറങ്ങളുമായി സാംസങ് നോട്ട്ബുക്ക് പ്ലസ് 2 വരുന്നു. ഈ വേരിയന്റിനായുള്ള വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650 ടി ജിപിയുവിനൊപ്പം ഒരു വേരിയന്റും അധിക ബ്ലേഡ് ബ്ലാക്ക് കളർ ഓപ്ഷനുമുണ്ട്. കെ‌ആർ‌ഡബ്ല്യു 755,00 (ഏകദേശം 50,000 രൂപ) മുതൽ കെ‌ആർ‌ഡബ്ല്യു 1.94 ദശലക്ഷം വരെ (ഏകദേശം 1.29 ലക്ഷം രൂപ) വില വരുന്നു. ലാപ്ടോപ്പ് മോഡലുകൾ ഡിസംബർ 21 മുതൽ ഡിസംബർ 31 വരെ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകും. 2021 ജനുവരി 1 മുതൽ ലഭ്യമായി തുടങ്ങും.

സാംസങ് ഗാലക്സി ബുക്ക് ഫ്ലെക്സ് 2, ഗാലക്സി ബുക്ക് ഫ്ലെക്സ് 2 5 ജി: സവിശേഷതകൾ
സാംസങ്ങിന്റെ സ്മാർട്ട് എസ് പെന്നിനൊപ്പം വരുന്ന 2 ഇൻ 1 ലാപ്‌ടോപ്പാണ് സാംസങ് ഗാലക്‌സി ബുക്ക് ഫ്ലെക്‌സ് 2. 15.6 ഇഞ്ച് ഡിസ്‌പ്ലേ വരെ സവിശേഷതകളുള്ള ഇത് ഇന്റൽ ഇലവൻത്ത് ജനറേഷൻ ടൈഗർ ലേക്ക് പ്രോസസറാണ് എൻവിഡിയ ജിഫോഴ്‌സ് എംഎക്‌സ് 450 ജിപിയുമായി വരുന്നു. ഫോർത്ത് ജനറേഷൻ എസ്എസ്ഡിയുമായാണ് ഇത് വിപണിയിൽ വരുന്നത്. ഇതിൽ നിങ്ങൾക്ക് 13 മെഗാപിക്സൽ ക്യാമറയും ലഭിക്കുന്നതാണ്. സാംസങ് ഗാലക്സി ബുക്ക് ഫ്ലെക്സ് 2 ന്റെ 5 ജി മോഡലിന് സെല്ലുലാർ കണക്റ്റിവിറ്റിക്കൊപ്പം സമാന സവിശേഷതകളും വരുന്നു.

സാംസങ് ഗാലക്‌സി ബുക്ക് അയോൺ 2 സവിശേഷതകൾ

സാംസങ്ങിന്റെ ഗാലക്‌സി ബുക്ക് അയോൺ 2 ലാപ്‌ടോപ്പിന് സ്ലിം, ഭാരം കുറഞ്ഞ രൂപകൽപ്പനയാണ് വരുന്നത്. എക്സ്പാൻഡ് മെമ്മറിയും എസ്എസ്ഡി സ്ലോട്ടും വരുന്ന 15.6 ഇഞ്ച് ഡിസ്പ്ലേ ഇതിൻറെ മറ്റൊരു സവിശേഷതയാണ്. എൻ‌വിഡിയ ജിഫോഴ്‌സ് ജിപിയുവും ഇതിലുണ്ട്. 13-3 ഇഞ്ച് മോഡലിന് വെറും 970 ഗ്രാം ഭാരവും 12.9 മില്ലിമീറ്റർ കനവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team