മാസം 3000 രൂപ പെൻഷൻ ഇനി നിങ്ങൾകും നേടാം-പ്രധാനമന്ത്രി ശ്രീ യോഗി മാന്‍ ധന്‍ യോജനയിലൂടെ!  

അനൗപചാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്നതിനായി 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍ മന്ത്രി ശ്രാം യോഗി മന്‍-ധന്‍ യോജന. 60 വയസ്സ് തികഞ്ഞതിന് ശേഷം കുറഞ്ഞത് 3,000 രൂപ പ്രതിമാസ പെന്‍ഷന്‍ ഉറപ്പു നല്‍കുന്ന പെന്‍ഷന്‍ നിക്ഷേപ പദ്ധതിയാണിത്.

പ്രധാനമന്ത്രി ശ്രീ യോഗി മാന്‍ ധന്‍ യോജനയുടെ പ്രത്യേകതകള്‍

പ്രതിമാസം 110 രൂപ മുതല്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കാം.വരിക്കാരുടെ പെന്‍ഷന്‍ അക്കൌണ്ടിന് കേന്ദ്ര സര്‍ക്കാര്‍ തുല്യ സംഭാവന നല്‍കും. കുറഞ്ഞത് പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നതിന് സ്കീമിലെ വരിക്കാര്‍ 60 വയസ്സ് വരെ പതിവായി സംഭാവന നല്‍കണം. ഉപഭോക്താവിന്റെ മരണശേഷം പങ്കാളിക്ക് പ്രതിമാസ കുടുംബ പെന്‍ഷന്‍ ലഭിക്കും. അത് പെന്‍ഷന്റെ 50 ശതമാനമാണ്.

യോഗ്യത

ഗുണഭോക്താവ് ഈ പദ്ധതിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ 60 വയസ്സ് തികയുന്നത് വരെ സംഭാവന നല്‍കണം. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്, ഉദാഹരണത്തിന്, തൊഴിലുടമ ആനുകൂല്യങ്ങള്‍ ഇല്ലാത്ത കച്ചവടക്കാര്‍, തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, തയ്യല്‍ക്കാര്‍, ചെറുകിട സ്റ്റോര്‍ ഉടമകള്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

അറിയേണ്ട കാര്യങ്ങള്‍

1)18-40 വയസ് വരെയുള്ള നിക്ഷേപകരുടെ പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ കുറവോ ആയിരിക്കണം.

2)ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍‌പി‌എസ്), എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പദ്ധതി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സ്കീം എന്നിങ്ങനെയുള്ള ഏതെങ്കിലും നിയമപരമായ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് കീഴില്‍ ഉള്‍പ്പെടാത്ത തൊഴിലാളി ആയിരിക്കണം. കൂടാതെ ആദായനികുതി അടയ്ക്കുന്നയാളാകരുത്.

ആവശ്യമായവ

1)ആധാർ

2)ഐ‌എഫ്‌എസ്‌സി കോഡുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ജന്‍ ധന്‍ അക്കൗണ്ട് നമ്ബര്‍

പിന്‍വലിക്കല്‍

ഒരു വരിക്കാരന്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ നിക്ഷേപം നടത്തി 60 വയസ് തികയുന്നതിനു മുമ്പ് ഫണ്ട് പിന്‍വലിക്കുകയാണെങ്കില്‍ സേവിംഗ്സ് ബാങ്ക് പലിശ നിരക്ക് അനുസരിച്ച്‌ ഏതാണോ ഉയര്‍ന്നത് അതനുസരിച്ച്‌ പലിശയോടൊപ്പം ഗുണഭോക്താവിന്റെ സംഭാവനയുടെ വിഹിതം തിരികെ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team