4ജി ഡൗണ്‍ലോഡ് സ്പീഡ് റാങ്കിങ്ങില്‍ നവംബറിലെ കണക്ക് പ്രകാരം ജിയോ ഒന്നാമത്!
*4ജി ഡൗണ്‍ലോഡ് സ്പീഡ് റാങ്കിങ്ങില്‍ നവംബറിലെ കണക്ക് പ്രകാരം ജിയോയാണ് ഒന്നാമത്!*കൊറോണവൈറസ് ഭീതി കാരണം മിക്കവരും പഠനവും ജോലിയും ഓണ്‍ലൈനിലേക്ക് മാറിയതോടെ ടെലികോം സേവനദാതാക്കളുടെ നെറ്റ്വര്‍ക്ക് വേഗവും കുറഞ്ഞുവെന്ന് ആരോപണമുണ്ട്. ലോക്ഡൗണ്‍ സമയത്ത് ശരാശരി നെറ്റ്വര്‍ക്ക് വേഗം ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക കമ്ബനികളും അക്കാര്യത്തില്‍ പരാജയപ്പെട്ടു എന്നാണ് ട്രായിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.4ജി ഡൗണ്‍ലോഡ് സ്പീഡ് റാങ്കിങ്ങില്‍ നവംബറിലെ കണക്ക് പ്രകാരം ജിയോയാണ് ഒന്നാമത്. ജിയോയുടെ ഡൗണ്‍ലോഡ് വേഗം സെക്കന്‍ഡില്‍ 20.8 മെഗാബൈറ്റ് (എംബിപിഎസ്) ആണ്. എന്നാല്‍ ട്രായിയുടെ കണക്കുകള്‍ അനുസരിച്ച് വോഡഫോണ്‍ ആണ് അപ്ലോഡ് വേഗത്തില്‍ മുന്നില്‍. വോഡഫോണിന്റെ അപ്ലോഡ് വേഗം 6.5 എംബിപിഎസ് ആണ്.വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നിവ വോഡഫോണ്‍ ഐഡിയ ലിമിറ്റഡുമായി ലയിപ്പിച്ചെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഇപ്പോഴും രണ്ട് എന്റിറ്റികളുടെയും പ്രത്യേക നെറ്റ്വര്‍ക്ക് സ്പീഡ് ഡേറ്റ പുറത്തിറക്കുന്നുണ്ട്.ട്രായിയുടെ ഡേറ്റ അനുസരിച്ച് വോഡഫോണിന്റെ ഡൗണ്‍ലോഡ് വേഗം നവംബറില്‍ 9.8 എംബിപിഎസ് ആണ് രേഖപ്പെടുത്തിയത്. ഐഡിയയും ഭാരതി എയര്‍ടെലും യഥാക്രമം 8.8 എംബിപിഎസ്, 8 എംബിപിഎസ് ഡൗണ്‍ലോഡ് വേഗം നേടി.6.5 എംബിപിഎസ് നെറ്റ്വര്‍ക്ക് വേഗത്തോടെ അപ്ലോഡ് വിഭാഗത്തില്‍ വോഡഫോണ്‍ ഒന്നാമതെത്തി. 5.8 എംബിപിഎസ്, എയര്‍ടെല്‍ 4 എംബിപിഎസ്, ജിയോ 3.7 എംബിപിഎസ് എന്നിവയാണ് മറ്റുള്ളവരുടെ അപ്ലോഡ് വേഗം. ഡൗണ്‍ലോഡ് വേഗമാണ് ഉപഭോക്താക്കളെ ഇന്റര്‍നെറ്റില്‍ നിന്നുള്ള ഉള്ളടക്കം ആക്സസ് ചെയ്യുന്നതിന് സഹായിക്കുന്നത്.
അതേസമയം, അപ്ലോഡ് വേഗം അവരുടെ സുഹൃത്തുക്കള്‍ക്ക്, മറ്റുള്ളവര്‍ക്ക് ചിത്രങ്ങള്‍, വിഡിയോ മുതലായവ അയയ്ക്കുന്നതിനോ പങ്കിടുന്നതിനോ സഹായിക്കുന്നതാണ്. ട്രായിയുടെ മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇന്ത്യയിലുടനീളം ശേഖരിക്കുന്ന ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ശരാശരി വേഗം കണക്കാക്കുന്നത്.