ജനുവരി 12 ന് സാംസങ് പുതിയ എക്‌സിനോസ് 2100 പ്രോസസർ അവതരിപ്പിക്കും
സാംസങ് ഒരു ഓൺലൈൻ ഇവന്റ് നടത്തുവാൻ ഒരുങ്ങുകയാണ്. അതിൽ ഒരു പുതിയ എക്‌സിനോസ് പ്രോസസർ അവതരിപ്പിക്കാനും സാംസങ് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ പുതിയ പ്രോസസറിനെ സാംസങ് എക്‌സിനോസ് 2100 (Samsung Exynos 2100 processor) എന്ന് വിളിക്കുന്നു. ഈ ഇവന്റ് ജനുവരി 12 ന് നടക്കുമെന്ന് റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. ‘ഒരു പുതിയ എക്‌സിനോസ് വരുന്നു’ എന്ന വരിയോടൊപ്പം ‘#Exynos_is_back’ എന്ന ഹാഷ്‌ടാഗിനൊപ്പം ട്വീറ്റിലൂടെയാണ് സാംസങ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഒരു പുതിയ എക്‌സിനോസ് ചിപ്പ് സീരീസിന്റെ ലോഞ്ച് ആകുമെന്നുള്ള ഒരു സൂചനയും നൽകി.
ഏഷ്യ, യൂറോപ്യൻ രാജ്യങ്ങൾ, മറ്റ് സാധാരണ രാജ്യങ്ങൾ എന്നിവയിൽ വരാനിരിക്കുന്ന ഗ്യാലക്‌സി എസ് 21 സീരീസിനെ പുതിയ ചിപ്സെറ്റ് ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്യാലക്‌സി എസ് 21 ലോഞ്ച് തീയതിക്ക് രണ്ട് ദിവസം മുൻപായി പുതിയ ചിപ്‌സെറ്റ് അവതരിപ്പിക്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. യുഎസ്, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക് സാധാരണയായി ക്വാൽകോമിന്റെ മികച്ച ചിപ്‌സെറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ സ്‌നാപ്ഡ്രാഗൺ 888 ചിപ്സെറ്റ് പോലെ എന്നാണ് അർത്ഥമാക്കുന്നത്.