കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി മഞ്ജു വാര്യർ!
കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി മഞ്ജു വാര്യരെ നിയമിച്ചു. ബ്രാന്‍ഡിംഗിലും പരസ്യങ്ങളിലും മഞ്ജുവായിരിക്കും ഇനി കമ്ബനിയുടെ മുഖം. കമ്ബനി മുന്നേറ്റത്തിന്റെ പുതിയ ഘട്ടത്തിലേക്കു കടക്കുന്നതിന്റെ ഭാഗമാണ് മഞ്ജു വാര്യരുടെ ബ്രാന്‍ഡ് അംബാസഡറായിട്ടുള്ള കടന്നുവരവെന്ന് ചെയര്മാന് ഡോ. ജെ. അലക്സാണ്ടര്‍ പറഞ്ഞു.
തെക്കെ ഇന്ത്യയില്‍ മുഴുവന്‍ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ശാഖകളുടെ എണ്ണം 1000 ആക്കി ഉയര്‍ത്തും.ഗോള്‍ഡ് ലോണിലാണ് കമ്ബനി കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്. പബ്ലിക് എന്‍സിഡി വഴി സമാഹരിക്കുന്ന പണം മുഴുവന്‍ സ്വര്‍ണ വായ്പകള്‍ക്കായി വിനിയോഗിക്കും. നിരവധി ഇതര ധനകാര്യ സേവനങ്ങളും കമ്ബനി നല്‍കുന്നുണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ കെഎല്‍എം ആക്സിവയ്ക്ക് ശാഖകളുണ്ട്.