ടാറ്റാ നെക്സോണിൽ ഡ്യൂവൽ ക്ലെച്ച് ട്രാൻസ്‌മിഷൻ ഒരുങ്ങുന്നു
ടാറ്റയുടെ പോപ്പുലര്‍ മോഡലായ നെക്‌സോണില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ ലഭിച്ചേക്കും. പരീക്ഷണയോട്ടത്തിനിടെ ക്യാമറയില്‍ പതിഞ്ഞ നെക്‌സോണിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 2021 നെക്‌സോണിന്റെ പരീക്ഷണയോട്ടം പൂനെയിലാണ് പുരോഗമിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം ടാറ്റയുടെ പ്രീമിയം എസ്.യു.വി മോഡലായ അല്‍ട്രോസിലും ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ നല്‍കിയേക്കും. ഏഴ് സ്പീഡ് ഡി.ടി-1 ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനാണ് ഇരു മോഡലുകളിലും നല്‍കുകയെന്നാണ് സൂചന. പരമ്ബരാഗത ഡി.സി.ടിയെക്കാളും ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ട്രാന്‍സ്മിഷനുകളെക്കാളും പരിമിതമായ വിലയില്‍ ഇത് ലഭിച്ചേക്കും. നിലവില്‍ നെക്‌സോണില്‍ നല്‍കിയിട്ടുള്ള ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനെക്കാള്‍ മികച്ച പ്രകടനം ഡി.സി.ടി.നല്‍കും.
ടാറ്റ ഈ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ വികസിപ്പിച്ചിരിക്കുന്നത് 200 എന്‍.എം. വരെ ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള വാഹനങ്ങള്‍ക്കായാണ്. ഈ ട്രാന്‍സ്മിഷന്‍ പെട്രോള്‍ മോഡലുകള്‍ക്കാണ് ഒരുങ്ങുന്നത്. 119 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കുമാണ് നിലവില്‍ നെക്‌സോണ്‍ സൃഷ്ടിക്കുന്നത്. ഈ ട്രാന്‍സ്മിഷന്‍ നല്‍കുന്നതോടെ ടോര്‍ക്ക് 260 എന്‍.എം. ആയി വര്‍ദ്ധിച്ചേക്കും. ഡി.സി.ടിയിലേക്ക് മാറുന്നതോടെ വിലയില്‍ ഒരു ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.