രാജ്യത്തു എല്ലാ ടോൾ പ്ലാസകളും ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് സംവിദാനത്തിലേക്
രാജ്യത്ത് എല്ലാം ഫാസ് ടാഗ് സംവിധാനത്തിലേക്ക്.ഫാസ്ടാഗ് ഇല്ലാത്ത വാഹനമെത്തിയാല്‍ ഇരട്ടി ടോള്‍ തുക ഈടാക്കാനാണ് ടോള്‍ പ്ലാസ അതോറിറ്റിയുടെ തീരുമാനം. പ്രദേശവാസികള്‍ക്കും ഇത് ബാധകമാണ്.2014 നവംബര്‍ 21 ന് ഇറങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് ഗേറ്റിലൂടെ ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല.
ഹൈവേകളിലെ ടോള്‍ പ്ലാസകളില്‍ ഡിജിറ്റലായി പണം നല്‍കാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. ടോള്‍ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറക്കാനാണ് പ്രധാനമായും ഈ സംവിധാനം കൊണ്ടുവന്നത്.വിവിധ ബാങ്കുകളും പേയ്മെന്റ് സ്ഥാപനങ്ങളും വഴി ഫാസ്ടാഗ് വാങ്ങാം. വാഹനത്തിന്റെ പ്രധാന ഗ്ലാസിലാണ് ഇത് പതിക്കേണ്ടത്.
ഓണ്‍ലൈനായിട്ട് തന്നെ ഇതില്‍ റീചാര്‍ജ് ചെയ്യാം.