സൗദി അറേബ്യയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഓട്ടോമാറ്റിക്കായി നീരിക്ഷിക്കുന്ന സംവിധാനം ആരംഭിച്ചു
സൗദി അറേബ്യയില്‍ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുന്ന സംവിധാനം ആരംഭിച്ചു.നമ്പർ പ്ലേറ്റുകളിലെ വിവരങ്ങള്‍ മറച്ചുപിടിക്കുക, മായ്ച്ചുകളയുക തുടങ്ങിയ നിയമലംഘനങ്ങള്‍ പിടികൂടാനാണ് ഈ സംവിധാനം.
തിങ്കളാഴ്ച രാവിലെയാണ് സംവിധാനത്തിന് തുടക്കം കുറിച്ചതെന്ന് റിയാദ് റോഡ് സുരക്ഷ ഓപറേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ മഖ്‌അദ് അല്‍സബീഅ് പറഞ്ഞു. മക്ക, മദീന, അസീര്‍, വടക്കന്‍ അതിര്‍ത്തി മേഖലയിലും അല്‍ഖുറയാത്തിലുമാണ് നിരീക്ഷണം തുടങ്ങിയത്. നമ്പർ പ്ലേറ്റുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കുറക്കുക ലക്ഷ്യമിട്ടാണ് സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചത്. സംവിധാനത്തിലൂടെ പിടിയിലാകുന്ന നിയമലംഘകര്‍ക്ക് 3,000 റിയാലിനും 6,000 റിയാലിനുമിടയില്‍ പിഴയുണ്ടാകും.