പലിശ കുറഞ്ഞ SBI വായ്പ പദ്ധതികൾ!
മുംബൈ: വ്യക്തിഗത സ്വര്‍ണപണയ വായ്പകള്‍ക്ക് താരതമ്യേന കുറഞ്ഞ പലിശ നിരക്ക് തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഈടാക്കുന്നത്. 7.5 ശതമാനം പലിശയിലാണ് എസ്ബിഐ സ്വര്‍ണ പണയ വ്യക്തിഗത വായ്പ ലഭ്യമാക്കുന്നത്. 100 രൂപയ്ക്ക് പ്രതിമാസം 63 പൈസയില്‍ താഴെ മാത്രമാണ് പലിശ. 36 മാസമാണ് വായ്പ തിരിച്ചടക്കാനുള്ള കാലാവധി. ഓവര്‍ഡ്രാഫ്റ്റായി തുക എടുക്കുന്നവര്‍ക്ക് വായ്പാ തുക ഇഷ്ടാനുസരണം പിന്‍വലിക്കാം. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം വായ്പ തുക തിരിച്ചടക്കാനാകും. 20 ലക്ഷം രൂപവരെയാണ് പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നത്.
സ്ഥലം ഉള്ളവര്‍ക്ക് നാല് ശതമാനം പലിശയില്‍ സ്വര്‍ണ പണയ വായ്പ ലഭിക്കും.പരമാവധി മുന്ന് ലക്ഷം രൂപവരെയാണ് ലഭിക്കുക. 1.60 ലക്ഷം രൂപക്ക് മുകളില്‍ വായ്പ ലഭിക്കും, 100 രൂപക്ക് പ്രതിമാസം 34 പൈസയില്‍ താഴെ മാത്രമാണ് പലിശ. കാര്‍ഷികാവശ്യങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക. കിസാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്ള കര്‍ഷകര്‍ക്ക് ഈടില്ലാതെയാണ് വായ്പ നല്‍കുന്നത്.കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയിലേക്ക് കീഴിലാണ് കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ അനുവദിക്കുന്നത്. കേരളത്തില്‍ 80,803 കോടി രൂപയുടെ മൊത്തം കാര്‍ഷിക വായ്പ നല്‍കിയതില്‍ 56,769 കോടി രീപ സ്വര്‍ണപ്പണയ വായ്പകള്‍ ആയിരുന്നു. ഇതില്‍ തന്നെ 3600 കോടി രൂപ വാങ്ങിയത് കൃഷിയില്ലാത്ത ഭൂവുടമകള്‍ ആയിരുന്നു. അതിനാല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഒവികെ പുതിയ കാര്‍ഷിക വായ്പകള്‍ അനുവദിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം