ഡിടിഎച്ച്‌ സേവനം നല്‍കുന്നതിനുള്ള ലൈസന്‍സിന്റെ കാലാവധി ഇനി മുതൽ 20 വർഷം!  

ദില്ലി: രാജ്യത്തെ ഡയറക്റ്റ് റ്റു ഹോം (ഡിടിഎച്ച്‌) സേവനം നല്‍കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കാനുള്ള ശുപാര്‍ശയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഡിടിഎച്ച്‌ ലൈസന്‍സിന്റെ കാലാവധി ഇനി മുതല്‍ 20 വര്‍ഷത്തേക്ക് ആയിരിക്കും. നിലവില്‍ 10വര്‍ഷമായിരുന്നു കാലാവധി. ഇതിനു പുറമെ ഒരു തവണ 10 വര്‍ഷത്തേക്ക് ലൈസന്‍സ് കാലാവധി പുതുക്കാന്‍ സാധിക്കും.മൊത്ത വരുമാന (Gross revenue ) ത്തിന്റെ 10% ല്‍, നിന്നും അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവി( AGR ) ന്റെ എട്ട് ശതമാനമായി ലൈസന്‍സ് ഫീസ് പരിഷ്കരിച്ചിട്ടുണ്ട്. മൊത്ത വരുമാനത്തില്‍ നിന്നും ജിഎസ്ടി കുറച്ചുതിനുശേഷമായിരിക്കും AGR കണക്കാക്കുക.ഡിടിഎച്ച്‌ ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ ചാനല്‍ ശേഷിയുടെ പരമാവധി അഞ്ച് ശതമാനം, അംഗീകൃത പ്ലാറ്റ്ഫോം ചാനലുകളായി ഉപയോഗിക്കാന്‍ അനുമതി നല്‍കും. ഓരോ പ്ലാറ്റ്ഫോം സര്‍വീസ് ചാനലുകള്‍ക്കും പതിനായിരം രൂപ നിരക്കില്‍ രജിസ്ട്രേഷന്‍ ഫീസ് ഈടാക്കും.താല്പര്യമുള്ള ഡിടിഎച്ച്‌ ഓപ്പറേറ്റര്‍മാര്‍ക്ക്, മറ്റ് ടിവി ചാനല്‍ വിതരണ ദാതാക്കളുമായി,അടിസ്ഥാന സൗകര്യങ്ങള്‍ പങ്കു വയ്ക്കാവുന്നതാണ്.നിലവിലെ മാര്‍ഗ നിര്‍ദേശത്തില്‍, നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ആയ 49% ആണ്. ഇത് ഗവണ്‍മെന്റ് നയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടെ ഈ തീരുമാനങ്ങളെല്ലാം പ്രാബല്യത്തില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team