ആല്‍ട്രോസ് ടര്‍ബോ-പെട്രോള്‍ ജനുവരിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ മോട്ടോര്‍സ്!
ആല്‍ട്രോസ് ടര്‍ബോ-പെട്രോള്‍ ജനുവരിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ മോട്ടോര്‍സ്. ആല്‍ട്രോസുമായി ബന്ധപ്പെട്ട് ഒരു പരിപാടി ജനുവരി 13-നുണ്ടാകും എന്ന് ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കി. എന്നാല്‍, എന്താണ് പരിപാടി എന്ന് ടാറ്റ മോട്ടോര്‍സ് പറഞ്ഞിട്ടില്ല. ഇത് ആല്‍ട്രോസ് ടര്‍ബോ-പെട്രോള്‍ പതിപ്പിന്റെ ലോഞ്ച് ആയിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.ആല്‍ട്രോസ് ടര്‍ബോയുടെ ഹൃദയം 1.2-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് ആയിരിക്കും. 108 ബിഎച്പി ആണ് ഈ എന്‍ജിന്റെ ഉത്പാദിപ്പിക്കുക. എന്നാല്‍, വെറും 85 ബിഎച്പി ആണ് ഇപ്പോള്‍ ആല്‍ട്രോസ് ലഭ്യമായ 1.2-ലിറ്റര്‍, 3-സിലിണ്ടര്‍, നാച്ചുറലി അസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്റെ ഔട്പുട്ട്. ആല്‍ട്രോസ് ടര്‍ബോ ആദ്യം 5-സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സില്‍ ആവും വില്പനക്കെത്തുക.പിന്നീട് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ആല്‍ട്രോസ് ടര്‍ബോ നിരയിലെത്തുമെന്നാണ് സൂചന.ആല്‍ട്രോസ് ടര്‍ബോ പ്രത്യേകം തയ്യാറാക്കിയ നീല നിറത്തിലും ലഭ്യമാവും എന്ന് അനൗദ്യോഗികമായി പുറത്തുവന്ന ചില ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. എസ്ക്സ്റ്റീരിയറില്‍ കറുപ്പ് ഹൈലൈറ്റുകള്‍, സ്മോക്ഡ് ടെയില്‍ ലാംപ്, വ്യത്യസ്തമായ ഡിസൈനിലുള്ള 4-സ്പോക്ക് അലോയ് വീലുകള്‍ എന്നിവ ആല്‍ട്രോസ് ടര്‍ബോ മോഡലിന്റെ മറ്റുള്ള സവിശേഷതകള്‍ ആണ്. ടര്‍ബോ ബാഡ്ജിങ്ങും റെയില്‍ ഗെയ്റ്റില്‍ ഇതോടൊപ്പം ലഭിക്കും. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 8.00 ലക്ഷത്തിനും 9.00 ലക്ഷത്തിനും ഇടയില്‍ ടാറ്റ ആല്‍ട്രോസ് ടര്‍ബോയുടെ എക്സ്-ഷോറൂം വില. ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമേ ആല്‍ട്രോസ് ടര്‍ബോ വില്പനക്കെത്തൂ.