2021 മുതല്‍ ടെലഗ്രാം സേവനങ്ങള്‍ക്ക് പണം ഈടാക്കാന്‍ ആരംഭിക്കുമെന്ന് സ്ഥാപകന്‍ പാവേല്‍ ദുറോവ്!
റഷ്യ: ഇനി മുതല്‍ ഉപഭോക്താക്കളില്‍ നിന്നും സേവനത്തിന് പണം ഈടാക്കാനുളള നീക്കവുമായി ടെലഗ്രാം. കമ്ബനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കേണ്ടതുണ്ടെന്ന്. അതുകൊണ്ട് ടെലഗ്രാം സേവനങ്ങള്‍ക്ക് പണം ഈടാക്കാന്‍ തുടങ്ങുമെന്ന് സി.ഇ.ഒ. പാവല്‍ ദുരോവ് പറഞ്ഞു.
2021 മുതല്‍ ടെലഗ്രാം സേവനങ്ങള്‍ക്ക് പണം ഈടാക്കാന്‍ ആരംഭിക്കുമെന്ന് സ്ഥാപകന്‍ പാവേല്‍ ദുറോവ് അറിയിക്കുന്നു. ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് കമ്ബനി പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല പുതിയ ഫീച്ചറുകളും ടെലഗ്രാമില്‍ കമ്ബനി അവതരിപ്പിക്കാനൊരുങ്ങുകയാണ്.റഷ്യയിലും ഇറാനിലും അടക്കമുളള രാജ്യങ്ങളില്‍ വളരെ അധികം ഉപഭോക്താക്കളുളള സമൂഹമാധ്യമം ആണ് ടെലഗ്രാം. സ്വകാര്യ സംഭാഷണങ്ങള്‍ക്ക് മാത്രമല്ല പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് അടക്കം ടെലഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. 2013ലാണ് ദുറോവും സഹോദരന്‍ നിക്കോളൈയും ചേര്‍ന്ന് ടെലഗ്രാമിന് തുടക്കമിടുന്നത്. ഇതിനകം 500 മില്യണ് മുകളില്‍ ആക്ടീവ് യൂസേഴ്‌സിനെ സ്വന്തമാക്കാന്‍ ടെലഗ്രാമിനായിട്ടുണ്ട്. ടെലഗ്രാമിന്റെ ചരിത്രത്തില്‍ പല വട്ടവും സ്വന്തം സമ്ബാദ്യത്തില്‍ നിന്നും പണമെടുത്താണ് ടെലഗ്രാമിന് വേണ്ടി ചിലവാക്കിയിരുന്നത് എന്നും ദുറോവ് പറയുന്നു. എന്നാല്‍ കോടിക്കണക്കിന് ഉപഭോക്താക്കളിലേക്ക് ടെലഗ്രാം എത്തുമ്ബോള്‍ അതിനനുസരിച്ചുളള ഫണ്ടിംഗും ആവശ്യമാണെന്നും ദുറോവ് പറയുന്നു.ടെലഗ്രാമിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം താമസിയാതെ 50 കോടിയിലെത്തും. ഇവര്‍ക്കെല്ലാമായി സേവനം തുടര്‍ന്നും ലഭ്യമാക്കാന്‍ കമ്ബനി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ സൗജന്യമായി ലഭിക്കുന്ന ഫീച്ചറുകള്‍ സൗജന്യമായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് പ്രത്യേക ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കായി ചില പുതിയ ഫീച്ചറുകള്‍ പുതുവര്‍ഷത്തില്‍ ടെലഗ്രാമില്‍ ഉള്‍പ്പെടുത്തും. ഇവയില്‍ ചിലതിനാണ് പണം ഈടാക്കുക.