ഇന്ത്യന്‍ കമ്ബനികള്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്!
മുംബൈ: സുപ്രധാന മേഖലകളില്‍ ഇന്ത്യന്‍ കമ്ബനികള്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ്-ഫിനാന്‍ഷ്യല്‍-ബിസിനസ് സേവനങ്ങള്‍, മാനുഫാക്ചറിംഗ്, കൃഷി-ഖനനം, മൊത്ത-ചില്ലറ വ്യാപാരം, റെസ്റ്റോറന്റുകള്‍- ഹോട്ടലുകള്‍ തുടങ്ങിയ മേഖലകളിലാണ് വിദേശ നിക്ഷേപത്തിലൂടെ ഇന്ത്യന്‍ കമ്ബനികളുടെ സ്വാധീനം ശക്തമാകുന്നത്. മൊത്തം വിദേശ നിക്ഷേപത്തിന്റെ 90 ശതമാനവും ഈ മേഖലകളിലാണ് നടക്കുന്നത്. 100 കോടിയിലധികം നിര്‍ദേശങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഒരേയൊരു മേഖല കൃഷി, ഖനനം എന്നിവയായിരുന്നു.കെയര്‍ റേറ്റിംഗ്സിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്. ഇന്ത്യന്‍ നിക്ഷേപത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണത്തിലേക്കുള്ള പ്രവണത വര്‍ദ്ധിച്ചുവെന്നും വരും വര്‍ഷങ്ങളില്‍ കമ്ബനികള്‍ വിദേശ വിപണികളില്‍ ഇത് തുടരുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.വിദേശ വിപണികളില്‍ നിക്ഷേപിക്കുന്നത് ബിസിനസ്സ് വരുമാനം വൈവിധ്യവത്കരിക്കാന്‍ സഹായിക്കുകയും ആഭ്യന്തര ബിസിനസ് ശ്രമങ്ങള്‍ക്ക് സഹായകരമാകുകയും ചെയ്യുന്നു.ജെ എസ് ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി വിദേശ്, എച്ച് സി എല്‍ ടെക്നോളജീസ്, ഹാല്‍ഡിയ പെട്രോകെമിക്കല്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവരാണ് 500 മില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയ മികച്ച അഞ്ച് നിക്ഷേപകര്‍. കൂടാതെ, അദാനി പ്രോപ്പര്‍ട്ടീസ്, പിരാമല്‍ എന്റര്‍പ്രൈസസ്, ലുപിന്‍, കാഡില ഹെല്‍ത്ത് കെയര്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നിവരും വിദേശ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. 200 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കുള്ള മറ്റ് 11 സ്ഥാപനങ്ങള്‍ക്ക് എട്ട് മാസ കാലയളവില്‍ 6.18 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനായി, ഇത് മൊത്തം നിക്ഷേപത്തിന്റെ പകുതിയിലധികമാണ്.