ഹോങ്കോങ്ങില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ ഇളവുകള്‍ അനുവദിച്ചേക്കുമെന്ന് സൂചന
മുംബൈ: ചൈനയുമായി ബന്ധമില്ലാത്ത ഹോങ്കോങ്ങില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ ഇളവുകള്‍ അനുവദിച്ചേക്കുമെന്ന് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിരുന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ ഇന്ത്യ കടുപ്പിച്ചിരുന്നു. ഏകദേശം 175 കോടി ഡോളറിലധികം (13,000 കോടി രൂപ) വരുന്ന 140 -ഓളം നിക്ഷേപ പദ്ധതികള്‍ അനിശ്ചിതത്വത്തിലായി കിടക്കുന്നുണ്ട്.