മെർസിഡീസ് ബെൻസ് EQA 2021 ജനുവരി 20 ന് പുറത്തിറക്കും!
മെര്‍സിഡീസ് ബെന്‍സ് EQ ഇലക്ട്രിക് വെഹിക്കിള്‍ ലൈനപ്പില്‍ നിലവില്‍ EQC എസ്യുവി, EQV ആഡംബര എംപിവി എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഉള്‍പ്പെടുന്നു. 2022 അവസാനത്തോടെ നിര്‍മ്മാതാക്കള്‍ ഒന്നല്ല, ആറ് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെര്‍സിഡീസില്‍ നിന്നുള്ള അടുത്ത ഓഫര്‍ EQA ആണ്, ഇത് 2021 ജനുവരി 20 -ന് അനാച്ഛാദനം ചെയ്യും. GLA -യുടെ ഇലക്ട്രിക് വകഭേദമായ EQA, സമാനമായ അടിസ്ഥാന ആര്‍ക്കിടെക്ച്ചര്‍ ഉപയോഗിക്കും. ഇതിന്റെ കണ്‍സെപ്റ്റ് കാര്‍ 2019 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അരങ്ങേറിയിരുന്നു. ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്, അതിനാല്‍ ഇതൊരു ഫുള്‍ടൈം ഓള്-വീല്‍ ഡ്രൈവ് എസ്യുവിയാണ്.പ്രൊഡക്ഷന്‍-സ്പെക്ക് മോഡലിന്റെ പവര്‍ കണക്കുകള്‍ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ കണ്‍സെപ്റ്റ് മോഡലിന് 271 bhp -ല്‍ കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയും. പൂര്‍ണ്ണ ചാര്‍ജില്‍ 400 കിലോമീറ്റര്‍ ശ്രേണിയും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.EQC പോലെ, EQA -യുടെ രൂപകല്‍പ്പനയും അതിന്റെ ICE സഹോദരനായ GLA -ക്ക് സമാനമായിരിക്കാം. പ്രധാന വ്യത്യാസം വരുന്ന ഘടകം മുന്വശത്തായിരിക്കാം. EQA -ക്ക് മുന്നില്‍ പുതുക്കിയ ഗ്രില്ലും ഫാന്‍സിയര്‍ ഡിആര്‍എല്ലുകളും കമ്പനി ഉള്‍പ്പെടുത്താം. നമ്ബര്‍ പ്ലേറ്റ് ഹൗസിംഗുകള്‍ ബംബറിലുള്ളതിനാല് പിന്‍ഭാഗം പോലും വ്യത്യസ്തമായി കാണപ്പെടുന്നു, അതേസമയം GLA -ക്ക് ഇത് ടെയില്ഗേറ്റിലാണ്. EQA -യുടെ ഇന്റീരിയര്‍ GLA -ക്ക് സമാനമായിരിക്കാം. നന്നായി നിയുക്ത ക്യാബിനില്‍ വരുന്നതിനാല്‍ അത് മോശമായ കാര്യമല്ല. നിര്‍മ്മാതാക്കളുടെ MBUX UI -ല്‍ പ്രവര്‍ത്തിക്കുന്ന മെര്‍സിഡീസിന്റെ ട്രേഡ്മാര്‍ക്ക് ഇരട്ട സ്ക്രീന്‍ സജ്ജീകരണം ഇതില്‍ ഉള്‍പ്പെടുത്തും. ഇന്ത്യന്‍ വിപണിക്കായുള്ള കാര്‍ നിര്‍മ്മാതാക്കളുടെ അഗ്രസ്സീവ് ഉല്‍പ്പന്ന തന്ത്രം കണക്കിലെടുത്ത് മെര്‍സിഡീസ് ബെന്‍സ് EQA ഇന്ത്യയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. 2022 -ല്‍ ഇത് സമാരംഭികുമ്പോൾ ബ്രാന്‍ഡിന്റെ നിരയില്‍ GLC -ക്ക് കീഴില്‍ സ്ഥാനം പിടിക്കും. 2021 ല്‍ സമാരംഭിക്കാന്‍ പോകുന്ന വോള്‍വോ XC40 റീചാര്‍ജുമായി EQA ഏറ്റുമുട്ടും.