മതിയായ ബാലന്‍സ് ഇല്ലാതെ എടിഎം ഇടപാടുകള്‍ നടത്തിയാല്‍ ഈ ബാങ്കുകൾ പിഴ ഈടാക്കും!
നിങ്ങളുടെ സേവിംഗ്സ് അക്കൌണ്ടില്‍ മതിയായ ബാലന്‍സ് സൂക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. മിസ്ഡ് കോള്‍, എസ്‌എംഎസ് സേവനം എന്നിവ പോലുള്ള ഓപ്ഷനുകള്‍ ഉണ്ടെങ്കിലും ബാലന്‍സ് അറിയാന്‍ എളുപ്പമാണ്. മതിയായ ബാലന്‍സ് ഇല്ലാതെ എടിഎം ഇടപാടുകള്‍ നടത്തിയാല്‍ ബാങ്കുകള്‍ ഫീസ് ഈടാക്കുന്നതാണ്. അതിനാല്‍, എടിഎം ഇടപാടിന് മുമ്ബായി ബാലന്‍സ് പരിശോധിക്കുന്നത് നല്ലതാണ്.ബാലന്‍സ് ഇല്ലെങ്കില്‍ വിവിധ ബാങ്കുകള്‍ ഈടാക്കുന്ന പിഴ എത്രയെന്ന് നോക്കാം.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര ബാങ്കുകള്‍ നിങ്ങളുടെ അക്കൌണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ എടിഎം ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കും.എസ്‌ബിഐ 20 രൂപയും ജിഎസ്ടിയുമാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുക. എച്ച്‌ഡിഎഫ്സി ബാങ്ക് ഓരോ ഇടപാടിനും 25 രൂപ ഈടാക്കും. കൂടാതെ നികുതിയും ബാധകമാണ്. ഐസിഐസിഐ ബാങ്കും അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ ഓരോ ഇടപാടിനും 25 രൂപ ഈടാക്കും.കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവയും 25 രൂപ വീതമാണ് ഈടാക്കുക. എടിഎം ഇടപാടുകള്‍ക്ക് ആക്സിസ് ബാങ്കും 25 രൂപയാണ് ഈടാക്കുക.