സോവറിന്‍ഗോള്‍ഡ് ബോണ്ടുകളുടെ സബ്‌സ്‌ക്രിപ്‌ഷന്‍ ഇന്ന് ആരംഭിക്കും! – അറിയേണ്ടതെലാം!  

സോവറിന്‍ഗോള്‍ഡ് ബോണ്ടുകളുടെ ഏറ്റവും പുതിയ സബ്‌സ്‌ക്രിപ്‌ഷന്‍ ഇന്ന് ആരംഭിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍‌ബി‌ഐ) ഇത്തവണ സ്വര്‍ണ്ണ ബോണ്ടുകളുടെ ഇഷ്യു വില ഗ്രാമിന് 5,000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ അപേക്ഷിക്കുകയും ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അവര്‍ക്ക് ഇഷ്യു വില ഗ്രാമിന് 4950 രൂപ ആയിരിക്കും.

സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീം 2020-21 ഒമ്ബതാം സീരീസ് വില്‍പ്പന 2021 ജനുവരി 1 ന് അവസാനിക്കും. സബ്സ്ക്രിപ്ഷന്‍ കാലയളവിനു മുമ്ബുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയെ (ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ലിമിറ്റഡ് പ്രസിദ്ധീകരിച്ചത്) അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്.അതായത് ഡിസംബര്‍ 22 മുതല്‍ 24 വരെയുള്ള സ്വര്‍ണ വിലയെ അടിസ്ഥാനമാക്കി.

കാലാവധി

സോവറിന്‍ ഗോള്‍ഡ് ബോണ്ട് 2020-21 ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുറത്തിറക്കുന്നത്. ഗോള്‍ഡ് ബോണ്ടുകള്‍ക്ക് മെച്യുരിറ്റി കാലാവധി എട്ട് വര്‍ഷമാണ്. അഞ്ചാം വര്‍ഷത്തിന് ശേഷം നിക്ഷേപകര്‍ക്ക് പുറത്തു കടക്കാനും സാധിക്കും. അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം സ്വര്‍ണവും സബ്‌സ്‌ക്രിപ്‌ഷന്റെ പരമാവധി പരിധി 4 കിലോയും ആണ്.

എവിടെ നിന്ന് വാങ്ങാം?

സ്വര്‍ണ്ണ ബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് 2.50% വാര്‍ഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വര്‍ണ്ണ ബോണ്ടുകള്‍ ബാങ്കുകള്‍ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്‌എച്ച്‌സിഐഎല്‍), നിയുക്ത പോസ്റ്റോഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ (എന്‍‌എസ്‌ഇ, ബി‌എസ്‌ഇ) എന്നിവയിലൂടെയാണ് വില്‍ക്കുക.

സ്വര്‍ണാഭരണം വേണ്ട

സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനുള്ള ഫലപ്രദമായ നിക്ഷേപ മാര്‍ഗമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. ഭൌതിക സ്വര്‍ണ്ണത്തിന്റെ ആവശ്യം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്.സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആറാം ഘട്ട വില്‍പ്പന തിങ്കളാഴ്ച്ച മുതല്‍, ഇഷ്യു വില ഗ്രാമിന് 5,117 രൂപ

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team