സ്വന്തം നാടിനെ മിസ്സ് ചെയ്യുന്നുണ്ടോ? മൈ ബാഗേജ് കമ്ബനി നിങ്ങളിലേക് നാടിന്റെ ഗന്ധമെത്തിക്കും!  

കൊവിഡ് മഹാമാരി കാരണം ആളുകളെല്ലാം വീടുകള്‍ക്കുളളില്‍ തന്നെ ഇരിപ്പാണ്. യാത്രകളെല്ലാം വളരെ കുറഞ്ഞിരിക്കുന്നു. നാട്ടിലെത്താനാകാതെ വിദേശ രാജ്യങ്ങളില്‍ തന്നെ തുടരുന്ന പലരുമുണ്ട്. പലര്‍ക്കും വീടിനേയും നാടിനേയും വല്ലാതെ മിസ്സ് ചെയ്യുന്നുമുണ്ടാകും. നാടിനെ മിസ്സ് ചെയ്യുന്നവര്‍ക്ക് വേണ്ടി അവരുടെ നാട്ടിലെ വായു കുപ്പിയിലാക്കി എത്തിച്ച്‌ നല്‍കുകയാണ് ഇംഗ്ലണ്ട് ആസ്ഥാനമായുളള ഒരു കമ്ബനി.മൈ ബാഗേജ് എന്ന കമ്ബനിയാണ് വായു കുപ്പിയിലാക്കി വില്‍പന നടത്തുന്നത്.

മനുഷ്യന്റെ വൈകാരിക ഓര്‍മകള്‍ക്ക് മണവുമായി അഭേദ്യമായ ബന്ധമുണ്ട് എന്നുളള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആശയവുമായി കമ്ബനി മുന്നോട്ട് വന്നിരിക്കുന്നത്.സ്വന്തം നാടിനെ മിസ്സ് ചെയ്യുന്നവരിലേക്ക് കമ്ബനി നാടിന്റെ ഗന്ധമെത്തിക്കും.ഇംഗ്ലണ്ടുകാരായ നിരവധി പേര്‍ മറ്റ് രാജ്യങ്ങളില്‍ സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ട്. എന്നാല്‍ അവരെയെല്ലാം തന്നെ ഗൃഹാതുരത വേദനിപ്പിക്കുന്നുമുണ്ട്. സ്വന്തം നാട്ടില്‍ നിന്നുളള ഒരു കുപ്പി വായു അവരുടെ ഗൃഹാതുരതയ്ക്ക് ആശ്വാസമാവുകയും വിദേശത്തെ ജീവിതം കുറേക്കൂടി എളുപ്പമാക്കുകയും ചെയ്യും. അവരെ നാടുമായി റീകണക്‌ട് ചെയ്യുകയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കമ്ബനി വ്യക്തമാക്കുന്നു. ഡെയ്‌ലി മെയിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന യുകെ പൗരന്മാര്‍ക്ക് വേണ്ടി ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുളള വായു ആണ് നിലവില്‍ കമ്ബനി കുപ്പികളാക്കി എത്തിക്കുന്നത്. ഒരു ബോട്ടിലിന് 2500 രൂപയാണ് വില. ഓരോ 500 മില്ലി വായുവും ഒരു കോര്‍ക്ക് സ്‌റ്റോപ്പര്‍ ഉപയോഗിച്ച്‌ അടച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നവര്‍ക്ക് കുപ്പി തുറന്ന് ഒരു ശ്വാസം എടുത്തതിന് ശേഷം അടച്ച്‌ വെക്കാം. ഇത്തരത്തില്‍ ആഴ്ചകളോ മാസങ്ങളോ വരെ ഉപയോഗിക്കാം എന്നാണ് കമ്ബനി പറയുന്നത്. ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട് വായു, നോര്‍ഫോക്കിലെ മത്സ്യത്തിന്റെ, ചിപ്‌സിന്റെ മണം ഒക്കെയാണ് കമ്ബനി കുപ്പിയില്‍ നിറച്ച്‌ എത്തിക്കുന്നത്. ഇതില്‍ തന്നെ ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട് വായുവിനാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കമ്ബനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team