എസ്. എല്‍.സി പരീക്ഷയിലെ മാറ്റങ്ങള്‍ ചോദ്യങ്ങൾ തെരഞ്ഞെടുക്കാം കൂള്‍ ഓഫിന് അര മണിക്കൂര്‍.
കൊവിഡ് 19ന്റെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകാന്‍ 2021ലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മാറ്റങ്ങള്‍ കൊണ്ടു വരും. സാധാരണഗതിയില്‍ സമാശ്വാസ സമയമായി (കൂള്‍ ഓഫ് ടൈം) 15 മിനിറ്റായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ അത് 30 മിനിറ്റാക്കും. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഉത്തരങ്ങളെഴുതാന്‍ അവസരം ലഭിക്കും. ഇതിനായി കൂടുതല്‍ ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തും. ഇതില്‍ നിന്ന് അഭിരുചിക്കനുസരിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാം. ചോദ്യങ്ങളുടെ എണ്ണം കൂടുന്നതോടെ സമാശ്വാസ സമയം കൂടുതല്‍ വേണ്ടി വരുന്നതിനാലാണ് അര മണിക്കൂറായി ഇത് ദീര്‍ഘിപ്പിച്ചത്. ചോദ്യങ്ങള്‍ മുഴുവന്‍ വായിച്ചു മനസ്സിലാക്കി അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാനാണ് കൂടുതല്‍ സമയം നല്‍കുന്നത്.