അക്കൗണ്ടിൽ ബാലൻസ് ഇല്ലാതെ എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ പാടില്ല
കൊച്ചി: സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കുന്നതിന് നിലവിൽ നിരവധി സംവിധാനങ്ങളുണ്ട്. മിസ്ഡ് കോൾ, എസ്എംഎസ് അയയ്ക്കൽ എന്നീ സൗകര്യങ്ങൾ വഴി ബാലൻസ് അറിയാൻ കഴിയും. എടിഎം വഴിയും ബാലൻസ് പരിശോധിക്കാം. അതിനാൽ എടിഎം ഇടപാടിന് മുമ്പായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കുന്നത് വളരെ നല്ലതാണ്.
കാരണമെന്തെന്നോ? ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാതെ എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചാൽ പിഴ നൽകേണ്ടിവരും. പരാജയപ്പെട്ട ഓരോ എടിഎം ഇടപാടിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ മുൻനിര ബാങ്കുകൾ ചാർജ് ഈടാക്കുന്നുണ്ട്.