കുവൈറ്റിലെ 600 ലേറെ പ്രവാസി അധ്യാപകരെ പിരിച്ചുവിടും:കൊവിഡ് ഇംപാക്ട്
കൊവിഡിനെ തുടര്‍ന്നുണ്ടായ യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം നാടുകളില്‍ കുടുങ്ങിയ 600ലേറെ പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലം തീരുമാനിച്ചു. എന്നാല്‍ നാട്ടില്‍ കുടുങ്ങിപ്പോയ ചില അധ്യാപകരെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്നുണ്ടായ യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം നാടുകളില്‍ കുടുങ്ങിയ 600ലേറെ പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലം തീരുമാനിച്ചു. മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രമായ അല്‍ ജരീദയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഈ തീതിയില്‍ പിരിച്ചുവിടപ്പെടേണ്ടവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കിക്കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.