ഇനി SBI yono യിൽ ഐടിആര്‍ ഫയലിംഗ് സൗകര്യം!
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാ എസ്ബിഐ പുതിയസേനവുമായി രംഗത്ത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ്, ലൈഫ് സ്റ്റൈല്‍ ആപ്ലിക്കേഷന്‍ യോനോ വഴി സൌജന്യമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനമാണ് എസ്ബിഐ ഇതോടെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
യോനോ ആപ്പില്‍ഓണ്‍ലൈന്‍ ഐടിആര്‍ ഫയലിംഗ് പോര്‍ട്ടല്‍ ടാക്സ് 2 വിന്‍ വഴി യോനോ ഉപയോക്താവിന് ഐടിആര്‍ ഫയല്‍ ചെയ്യാമെന്നും സിഎ അസിസ്റ്റഡ് സേവനങ്ങള്‍ 199 രൂപ മുതല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാമെന്നും എസ്ബിഐ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.തിയ്യതി നീട്ടി കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി കേന്ദ്ര ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സ് ഡിസംബര്‍ 31 ലേക്ക് നീട്ടിയിരുന്നു. സാധാരണ ഗതിയില്‍ നികുതിദായകര്‍ ജൂലൈ 31നുള്ളിലാണ് ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്.ഐടിആര്‍ പൂരിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, എസ്‌ബിഐയുടെ യോനോ ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ഐടിആര്‍ ഫയലിംഗ് എളുപ്പമാക്കുന്നു.ഐടിആര്‍
എങ്ങനെ ഫയല്‍ ചെയ്യാം
യോനോ അപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത ശേഷം, എസ്‌ബിഐ ഉപഭോക്താക്കള്‍ ഷോപ്പ്& ഓര്‍ഡര്‍ എന്ന ഓപ്ഷനില്‍ പോയി ടാക്സ്& ഇന്‍വെസ്റ്റ്മെന്റ് എന്നിവയില്‍ ക്ലിക്കുചെയ്ത് ടാക്സ് 2 വിന്നില്‍ ക്ലിക്ക് ചെയ്ത് ഈ സൌകര്യം ഉപയോഗിക്കാം. ഒരു ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റിന്റെ സേവനവും ആപ്പില്‍ ലഭിക്കും. 199 രൂപയാണ് ഇതിനായി ഈടാക്കുന്ന കുറഞ്ഞ നിരക്ക്. ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, +91 9660-99-66-55 എന്ന നമ്ബറില്‍ വിളിച്ച് നിങ്ങള്‍ക്ക് സഹായങ്ങള്‍ ആവശ്യപ്പെടാനും സാധിക്കും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് support@tax2win.in ലേക്ക് ഇമെയില്‍ ചെയ്യുകയുമാവാം.
എങ്ങനെയെല്ലാം അടയ്ക്കാം
ആദായനികുതി വകുപ്പിന്റെ ഏറ്റവും പുതിയ ട്വീറ്റ് അനുസരിച്ച്, ഡിസംബര്‍ 27 ന് രാത്രി 8 മണി വരെയുള്ള സമയത്തിനുള്ളില്‍ 60,395 ഐടിആര്‍ ഫയല്‍ ചെയ്യുകയും ദിവസം മുഴുവന്‍ 6,90,617 ഐടിആര്‍ ഫയല്‍ ചെയ്യുകയും ചെയ്തുിട്ടുണ്ട്. ആദായ വകുപ്പിന്റെ വെബ്സൈറ്റില്‍ നേരിട്ടും ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സൌകര്യമുണ്ട്. യൂസര്‍ ഐഡിയ്ക്ക് പുറമേ പാന്‍ കാര്‍ഡ് നമ്ബര്‍, പാസ് വേര്‍ഡ്, ജനന തിയ്യതി, ക്യാപ്ച എന്നിങ്ങനെയുള്ള അടിസ്ഥാന വിരങ്ങള്‍ നല്‍കിയാണ് ലോഗിന്‍ ചെയ്യേണ്ടത്.