പുതുവര്‍ഷത്തില്‍ KFC 1,600 കോടി രൂപയുടെ വായ്പകള്‍ അവതരിപ്പിക്കും!  

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ കെ.എഫ്.സി 1,600 കോടി രൂപയുടെ വായ്പകള്‍ അവതരിപ്പിക്കും. അടുത്ത മൂന്നുമാസംകൊണ്ട് വായ്പകള്‍ അതിവേഗത്തില്‍ അനുവദിക്കും. ഇതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. മുന്‍കൂര്‍ ലൈസന്‍സുകളോ പെര്‍മിറ്റുകളോ വായ്പക്ക് ആവശ്യമില്ല. മൂന്നുവര്‍ഷത്തിനകം ലൈസന്‍സുകള്‍ ഹാജരാക്കിയാല്‍ മതി.കാലതാമസം ഒഴിവാക്കാന്‍ അപേക്ഷകര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ട. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആസ്ഥാനമന്ദിരത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് അഭിമുഖം നടത്തി ഉടന്‍ തീരുമാനമെടുക്കും. വായ്പാ തുകയുടെ ഇരട്ടി വിലയുള്ള ജാമ്യ വസ്തുക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത് പകുതിയായി കുറച്ചു.കൊവിഡില്‍ ലാഭ വര്‍ദ്ധനകൊവിഡ്കാലത്ത് വായ്പ തിരിച്ചടവില്‍ ബുദ്ധിമുട്ട് നേരിട്ട സംരംഭകര്‍ക്ക് പലിശ കുടിശിക വായ്പയായി മാറ്റാനുള്ള സൗകര്യം കെ.എഫ്.സി നല്‍കിയിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 150 കോടി രൂപ തിരിച്ചുകിട്ടി. തിരിച്ചടവ് മുടങ്ങിയതുമൂലം ഏറ്റെടുത്ത 58 വസ്തുക്കള്‍ വില്പന നടത്തിയതുവഴി സാമ്ബത്തിക നേട്ടം ഉണ്ടായി. കിട്ടാക്കടങ്ങളും തിരിച്ചുകിട്ടി. വായ്പ എടുത്തവരുടെ വിവരങ്ങള്‍ സിബിലിനു കൈമാറിയതിനു പുറമേ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്ബനികളായ ക്രിഫ്, എക്സ്പീരിയന്‍, എക്വിഫാസ് എന്നിവയ്ക്കും നല്‍കിയിട്ടുണ്ട്. മനഃപൂര്‍വം തിരിച്ചടയ്ക്കാത്തവര്‍ക്ക് ഇത് തിരിച്ചടിയാകും.ബസുകള്‍ സി.എന്‍.ജിആക്കാന്‍ പുതിയ വായ്പതിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പട്ടണങ്ങളിലെ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസുകള്‍ ഇനി ഓടിക്കണമെങ്കില്‍ സി.എന്‍.ജി അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ ആയി മാറ്റണമെന്നാണ് പുതിയ നിയമം. ഇത്തരം പഴക്കമേറിയ ബസുകള്‍ക്ക് സിലിണ്ടറുകളുടെ എണ്ണം അനുസരിച്ച്‌ 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും.ആഴ്ചതോറും തിരിച്ചടക്കുന്ന രീതിയിലുള്ള വായ്‌പകളാണ്. മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് ബസുകള്‍ രൂപഭേദം വരുത്താന്‍ യോഗ്യരാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ രൂപാന്തരം നടത്തുന്ന സ്ഥാപനത്തില്‍ നേരിട്ട് തുക നല്‍കും. ആയിരത്തോളം ബസുകള്‍ക്ക് ഈ വായ്പ പദ്ധതി ഉപകാരപ്രദമാകും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team