ഇന്ത്യയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസ പരിപാടി ആരംഭിക്കാനൊരുങ്ങി ആമസോൺ
ആമസോണ്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ കമ്പ്യൂട്ടർ സയന്‍സ് വിദ്യാഭ്യാസ പരിപാടി ആരംഭിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ വെബ്‌സൈറ്റിലെ തൊഴില്‍ ലിസ്റ്റിങ്ങിലാണ് ഇതിന്റെ സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാമിന്റെ ഭാഗമാണിത്. നിരാലംബരായ വിദ്യാര്‍ത്ഥികളെ കമ്പ്യൂട്ടറുകളും മികച്ചതാക്കാനും കോഡ് പഠിക്കാനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭമാണ്. അതേസമയം, എന്നാണ് ഇന്ത്യയില്‍ ഇത് ആരംഭിക്കുകയെന്ന് കൃത്യമായി പരാമര്‍ശിച്ചിട്ടില്ല.
അതേസമയം, ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് ഭീമന്‍ 2021-ല്‍ ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാം വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്.
ഈ സിഎസ്‌ആര്‍ സംരംഭത്തിന് നേതൃത്വം നല്‍കാന്‍ കമ്പനി ഒരു മാനേജറെ നിയമിക്കാനും പദ്ധതിയുണ്ട്. ഇതിനകം യുഎസിലെ 5,000 ത്തിലധികം സ്കൂളുകള്‍ക്കും 550,000 വിദ്യാര്‍ത്ഥികള്‍ക്കും സേവനം നല്‍കിവരുന്നുണ്ട്.
ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ ആമസോണ്‍ താല്‍പര്യം കാണിക്കുന്നത് ഇതാദ്യമല്ല. കമ്പനി കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഒരു ജെ.ഇ.ഇ റെഡി ആപ്പ് പുറത്തിറക്കിയിരുന്നു. ഐ.ഐ.ടികള്‍, എന്‍.ഐ.ടി, മറ്റ് പ്രശസ്ത ടെക്നോളജി കോളേജുകള്‍ എന്നിവയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ക്ലാസുകളും മോക്ക് ടെസ്റ്റുകളും ഇൗ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ ആമസോണ്‍ അക്കാദമി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ആപ്പ് ഇന്ത്യയിലെ എഞ്ചിനീയറിങ് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ശരിക്കും സഹായകരമാകും.