2020ഇൽ ഇൻസ്റ്റാഗ്രാമിൽ പുറത്തിറങ്ങിയ 5 പുത്തൻ ഫീച്ചറുകൾ  

ജനപ്രീയ ആപ് ആയ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ ഉണ്ടായ വിടവ് നികത്താനാണ് ഇൻസ്റ്റാഗ്രാം റീൽസ് എത്തിയത്. ഇൻസ്റ്റാഗ്രാം ആപ്പിലൂടെ തന്നെ 15 സെക്കന്റ് മാത്രം ദൈർഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സംവിധാനമാണ് റീൽസ് ഒരുക്കുന്നത്. ആപ്പിലെ ക്യാമറ ഓപ്ഷൻ അമർത്തി താഴെ വരുന്ന റീൽസ് ബട്ടൺ അമർത്തിയാണ് ഇൻസ്റ്റാഗ്രാമിൽ പുതിയ സംവിധാനം ഉപയോഗപ്പെടുത്തേണ്ടത്. ആപ്പിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിക് ശേഖരം ഉപയോഗപ്പെടുത്തുന്നത് കൂടാതെ ഉപഭോക്താക്കൾക്ക് സ്വന്തമായും വീഡിയോയ്ക്ക് ആവശ്യമായ മ്യൂസിക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. എടുക്കുന്ന വീഡിയോ സ്ലോമോഷൻ, ഫാസ്റ്റ് തുടങ്ങിയ രീതിയിലാക്കാനും ഇഫക്ടുകൾ ചേർത്ത് കൂടുതൽ മനോഹരമാക്കാനുമുള്ള സംവിധാനം ഇൻസ്റ്റാഗ്രാം റീൽസ് ഒരുക്കിയിട്ടുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ഇഫക്ടുകളും ഇവയിൽ പെടും.ഇൻസ്റ്റയിൽ ഈ മാസമാണ് ടെക്സ്റ്റുകൾ അപ്രത്യക്ഷമാവുന്ന വാനിഷ് മോഡ് അവതരിപ്പിച്ചത്.

ഉപഭോക്താക്കളുടെ ആവശ്യപ്രകാരം അവതരിപ്പിച്ച വാനിഷ് മോഡ് പ്രവർത്തനക്ഷമമാക്കുന്നതോടെ ഒരു നിശ്ചിത സമയപരിധിക്കുശേഷം സന്ദേശങ്ങൾ തനിയെ അപ്രത്യക്ഷമാവും. ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ ചാറ്റ് അപ്പുകളിലേതിന് സമാനമാണ് ഈ ഫീച്ചർ. ചാറ്റ് ഡിസ്പ്ലേയിൽ നിന്നും പുറത്തിറങ്ങിയാൽ (ആപ്പ് ഉപയോഗം ഒരിക്കൽ അവസാനിപ്പിച്ചാൽ) ഉടൻ സന്ദേശങ്ങൾ അപ്രത്യക്ഷമാകും. വാനിഷ് മോഡിൽ തുടരാൻ ഇൻസ്റ്റാഗ്രാം ചാറ്റ് വിൻഡോ തുറന്നതിനുശേഷം സ്വൈപ്പ് ചെയ്യണം. കൂടുതൽ സുരക്ഷയും, ഉപഭോക്തൃ നീയന്ത്രണവും ആണ് ഈ മോഡ് ഒരുക്കുന്നത് എന്ന് ഇൻസ്റ്റാഗ്രാം അവകാശപ്പെടുന്നു.ഇൻസ്റ്റാഗ്രാം ബാഡ്‌ജുകൾ നിങ്ങളുടെ പ്രിയപ്പെട്ട ഇൻസ്റ്റാഗ്രാം കണ്ടന്റ് നിർമാതാവിനെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് അവസരം നൽകുന്നു. ഒരു കണ്ടന്റ് ക്രിയേറ്ററുടെ തത്സമയ വീഡിയോകൾ കാണുമ്പോൾ അവർക്ക് വേണ്ടി ബാഡ്ജുകൾ വാങ്ങാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും. അതിനുശേഷം ഒരു നിശ്ചിത തുകയ്ക്ക് ഇൻസ്റ്റാഗ്രാം ബാഡ്ജുകൾ വാങ്ങുന്ന ഉപയോക്താക്കളുടെ പേരിന് മുന്നിൽ ബാഡ്ജ് ദൃശ്യമാകും. ഫേസ്ബുക്കിലും, യുട്യൂബിലും ലഭ്യമായ ബാഡ്ജ് ഓപ്ഷൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലും അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team