ജനക്കൂട്ടങ്ങൾ ഇല്ലാതെ പുതുവർഷത്തെ വരവേറ്റ് ലോകം  

കൊവിഡ് ആശങ്കകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഇടയിൽ പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡിലും പുതുവർഷം എത്തി.
ഓക്ലന്‍ഡ് ഹാര്‍ബര്‍ ബ്രിജിലെ സ്കൈ ടവറിൽ കൗണ്ട് ഡൗണോടു കൂടി 2021നെ സ്വീകരിച്ചു. വലിയ ആഘോഷമായു കരിമരുന്ന് പ്രകടനങ്ങള്‍ നടത്തിയുമാണ് ഓക്ലൻഡ് പുതുവര്‍ഷത്തെ എതിരേറ്റിരിക്കുന്നത്.
കൊവിഡ് ഭീഷണി ഇല്ലാത്തതിനാൽ ഒരു നിയന്ത്രണങ്ങളുമില്ലാതെയാണ് ന്യൂസിലന്‍ഡിൽ ആഘോഷങ്ങള്‍ നടന്നത്. എന്നാൽ ഓസ്ട്രേലിയയിളെ സിഡ്നിയിൽ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. പരിമിതമായ ആഘോഷങ്ങള്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. നഗരവാസികള്‍ വീട്ടിൽ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശവും ഉണ്ടായിരുന്നു.
പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ പുതുവര്‍ഷം എത്തി. കേരളത്തിൽ വലിയ പുതുവത്സര ആഘോഷങ്ങള്‍ നടക്കാറുള്ള ഫോര്‍ട്ട് കൊച്ചിയില്‍ അടക്കം ഇത്തവണ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ക്രൈസ്തവ ദേവാലയങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുതുവത്സര ശുശ്രൂഷകള്‍ക്ക് കളക്ടര്‍ അനുമതി നൽകിയിരുന്നു.


യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും വര്‍ണാഭമായ ആഘോഷങ്ങളാണ് നടന്നത്. അബുദാബി അൽ വത്ബയിൽ 35 മിനിട്ട് നീളുന്ന കരിമരുന്ന പ്രയോഗത്തിലൂടെ ഗിന്നസ് വേൾഡ് റേക്കോർഡ് ലക്ഷ്യമിട്ടായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 30ൽ പരം ആളുകള്‍ ഒത്തുകൂടരുതെന്ന നിര്‍ദ്ദേശവും ഉണ്ടായിരുന്നു. സ്വകാര്യ പരിപാടികളില്‍ അടക്കം 30 പേര്‍ക്ക് മാത്രമായിന്നും അനുമതിയുണ്ടായിരുന്നത്.
അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം ഏറ്റവും അവസാനം എത്തുക. അമേരിക്കൻ സമോവ എന്ന് അറിയപ്പെടുന്ന ഈ ബേക്കര്‍ ദ്വീപിൽ മനുഷ്യവാസമില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team