ഉപഭോക്താക്കള്‍ കുറയുന്നതിന് പിന്നില്‍ എതിരാളികളാണെന്ന ജിയോയുടെ ആരോപണം തള്ളി എയര്‍ടെല്‍!
ന്യൂഡല്‍ഹി: കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ കുറയുന്നതിന് പിന്നില്‍ ടെലികോം മേഖലയിലെ എതിരാളികളാണെന്ന ജിയോയുടെ ആരോപണം തള്ളി പ്രമുഖ ടെലികോ കമ്ബനിയായ എയര്‍ടെല്‍. എയര്‍ടെല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലികോമിന് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജിയോയുടെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്‌ഥാനരഹിതമാണെന്ന് എയര്‍ടെല്‍ അറിയിച്ചു. നിലവില്‍ ജിയോ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എയര്‍ടെല്‍ കാരണമായിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ ജിയോ തയാറാവണമെന്നും അല്ലാത്തപക്ഷം അര്‍ഹിക്കുന്ന അവജ്ഞയോടെ ആരോപണങ്ങള്‍ തള്ളിക്കളയണമെന്നുമാണ് എയര്‍ടെല്‍ ആവശ്യപ്പെടുന്നത്.എതിരാളികള്‍ തങ്ങള്‍ക്കു നേരെ നീങ്ങുന്നവെന്നാരോപിച്ച് ഡിസംബര്‍ 28ന് റിലയന്‍സ് ജിയോ ടെലികോം ഡിപ്പാര്‍ട്‌മെന്റിന് കത്ത് നല്‍കിയിരുന്നു.ജിയോയുടെ പരാതിയെക്കുറിച്ച് തങ്ങള്‍ മനസിാക്കിയിട്ടുണ്ടെന്നും ടെലികോം സെക്രട്ടറി അന്‍ശു പ്രകാശിന് നല്‍കിയ കത്തില്‍ എയര്‍ടെല്‍ പറയുന്നു. കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ എയര്‍ടെല്‍ ആണെന്നും അത് ജിയോയുടെ നെറ്റ്‌വര്‍ക്ക് അട്ടിമറിക്കാന്‍ നടത്തുന്നതാണെന്നും അതുവഴി ജിയോയുടെ വരിക്കാര്‍ എയര്‍ടെല്ലിലേക്ക് എത്തുമെന്ന് കരുതി നടത്തുന്നതാണ് എന്നുള്ള ആരോപണങ്ങള്‍ മര്യാദ ലംഘനമാണ്. എയര്‍ടെല്ലിന്റെ ചീഫ് റഗുലേറ്ററി ഓഫീസര്‍ നല്‍കിയ കത്തില്‍ പറയുന്നു.ആരോപണങ്ങളല്ലാതെ തങ്ങളുടെ ഇടപെടലിലുള്ള ഒരു തെളിവും ജിയോ ഹാജരാക്കിയിട്ടില്ലെന്ന് ശ്രദ്ധിക്കണമെന്നും എയര്‍ടെല്‍ ആവശ്യപ്പെട്ടു. ജിയോ വരിക്കാരെ ബലമായി എയര്‍ടെല്ലിലേക്ക് പോര്‍ട്ട് ചെയ്യിക്കാന്‍ പാകത്തിനുള്ള സര്‍വശക്തരാണ് തങ്ങളെന്ന് ജിയോ വിശ്വസിക്കുന്നു എന്നത് അത്ഭുതകരമാണെന്നും എയര്‍ടെല്‍ പറയുന്നു. ജിയോ വളര്‍ന്നു കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇത്തരം ഒരു ശക്തി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ കാണിക്കുമായിരുന്നില്ലേയെന്നും കത്തില്‍ എയര്‍ടെല്‍ ചോദിക്കുന്നു.