രാജ്യത്തെ കയറ്റുമതി മേഖലയിൽ ഇടിവ് :ഡിസംബറിൽ 0.8 ശതമാനം നഷ്ടത്തിൽ 26.89 ബില്ല്യൺ ഡോളറിലെത്തി
രാജ്യത്തെ കയറ്റുമതി മേഖലയില്‍ നേരിയ ഇടിവ്. ഡിസംബറില്‍ 0.8 ശതമാനം നഷ്ടത്തില്‍ 26.89 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. പെട്രോളിയം, തുകല്‍, സമുദ്രോത്പന്ന മേഖലകളിലെ തളര്‍ച്ച കയറ്റുമതിയെ ബാധിച്ചതായി കേന്ദ്രം ശനിയാഴ്ച്ച അറിയിച്ചു. ഡിസംബറില്‍ ഇറക്കുമതി 42.6 ബില്യണ്‍ ഡോളര്‍ (7.6 ശതമാനം വര്‍ധനവ്) തൊട്ട പശ്ചാത്തലത്തില്‍ വ്യാപാരക്കമ്മി 15.71 ബില്യണ്‍ ഡോളറിലാണ് വന്നുനില്‍ക്കുന്നത്. 2019 ഡിസംബറില്‍ 27.11 ബില്യണ്‍ ഡോളര്‍ കയറ്റുമതിയായിരുന്നു ഇന്ത്യ നടത്തിയത്; ഇക്കാലയളവില്‍ ഇറക്കുമതി 39.5 ബില്യണ്‍ ഡോളര്‍ കണ്ടു. നേരത്തെ, പോയവര്‍ഷം നവംബറില്‍ 8.74 ശതമാനം തകര്‍ച്ച കയറ്റുമതി മേഖല കുറിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കെടുത്താല്‍ വ്യാപാരച്ചരക്ക് നീക്കം 15.8 ശതമാനം കുറഞ്ഞ് 200.55 ബില്യണ്‍ ഡോളര്‍ രേഖപ്പെടുത്തിയതായി കാണാം. മുന്‍വര്‍ഷം ഇതേകാലത്ത് 238.27 ബില്യണ്‍ ഡോളറായിരുന്നു വ്യാപാരച്ചരക്ക് കയറ്റുമതി. നടപ്പു സാമ്ബത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതു മാസങ്ങള്‍ വിലയിരുത്തിയാല്‍ ഇറക്കുമതി 29.08 ശതമാനം ഇടിഞ്ഞ് 258.29 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷം ഇതേകാലത്ത് ഇറക്കുമതി 364.18 ബില്യണ്‍ ഡോളറായിരുന്നു. പോയമാസം എണ്ണ ഇറക്കുമതി 10.37 ശതമാനം കുറഞ്ഞ് 9.61 ബില്യണ്‍ ഡോളര്‍ രേഖപ്പെടുത്തിയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഇതേസമയം, പ്രധാനപ്പെട്ട കയറ്റുമതി ഉത്പന്നങ്ങള്‍ ഡിസംബറില്‍ വളര്‍ച്ച കൈവരിച്ചു.
എണ്ണ ആഹാരങ്ങള്‍ (192.60 ശതമാനം), ഇരുമ്ബയിര് (69.26 ശതമാനം), കയറ്റുപായ (21.12 ശതമാനം), ഔഷധ ഉത്പന്നങ്ങള്‍ (17.44 ശതമാനം), സുഗന്ധവ്യഞ്ജനങ്ങള്‍ (17.06 ശതമാനം), ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ (16.44 ശതമാനം), പഴങ്ങളും പച്ചക്കറികളും (12.82 ശതമാനം), രാസപദാര്‍ത്ഥങ്ങള്‍ (10.73 ശതമാനം) എന്നിവ നേട്ടം കൊയ്തവരുടെ പട്ടികയിലുണ്ട്. പെട്രോളിയം ഉത്പന്നങ്ങളാണ് (40.47 ശതമാനം) നഷ്ടം രേഖപ്പെടുത്തിയ കയറ്റുമതി മേഖലകളില്‍ പ്രധാനം. എണ്ണക്കുരു (31.80 ശതമാനം), തുകല്‍ (17.74 ശതമാനം), കാപ്പി (16.39 ശതമാനം), തുണിത്തരങ്ങള്‍ (15.07 ശതമാനം), സമുദ്രോത്പന്നങ്ങള്‍ (14.27 ശതമാനം) തുടങ്ങിയവയും പട്ടികയില്‍ കാണാം.
ധാന്യങ്ങള്‍ (245.15 ശതമാനം), സ്വര്‍ണം (81.82 ശതമാനം), പച്ചക്കറി എണ്ണ (43.50 ശതമാനം), രാസപദാര്‍ത്ഥങ്ങള്‍ (23.30 ശതമാനം), ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ (20.90 ശതമാനം), വിലപ്പെട്ട കല്ലുകള്‍ (7.81 ശതമാനം), വളങ്ങള്‍ (1.42 ശതമാനം) എന്നിവയ്ക്ക് ഇറക്കുമതിയില്‍ ഡിമാന്‍ഡ് കൂടുന്നതിനും ഡിസംബര്‍ സാക്ഷിയായി. എന്നാല്‍ വെള്ളി, ന്യൂസ് പ്രിന്റ്, ഗതാഗത ഉപകരണങ്ങള്‍, പരുത്തി, കല്‍ക്കരി തുടങ്ങിയവയുടെ ഇറക്കുമതി പോയമാസം കുറഞ്ഞു.