വെറൈറ്റി നിറവുമായി എംഐ 10i, ലോഞ്ച് 5ന്  

ഒരു മൊബൈൽ ഫോൺ വാങ്ങുമ്പോൾ നിറം നിങ്ങളിക്ക് എത്രമാത്രം പ്രാധാന്യമുള്ളതാണ്. സ്ഥിരം നിറങ്ങൾക്ക് പകരം വെറൈറ്റിയായ നിറങ്ങൾ ആയാൽ കൊള്ളാം എന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഒരു സ്മാർട്ട്ഫോൺ ലോഞ്ചിന് തയ്യാറെടുക്കുന്നുണ്ട്, എംഐ 10i. ഈ മാസം അഞ്ചിന് ഷവോമി വില്പനക്കെത്തിക്കാൻ ഒരുങ്ങുന്ന പ്രീമിയം ഫോൺ ആണ് എംഐ 10i. കറുപ്പ്, നീല എന്നീ സ്ഥിരം നിറങ്ങളോടൊപ്പം പസിഫിക് സൺറൈസ് എന്ന വെറൈറ്റി നിറമാണ് എംഐ 10i-യുടെ ഹൈലൈറ്റ്.പേര് സൂചിപ്പിക്കും പോലെ സൂര്യോദയ സമയത്ത് കടൽതീരത്ത് ദൃശ്യമാവുന്ന നിറങ്ങൾ ചേർത്താണ് പസിഫിക് സൺറൈസ് നിറം എംഐ 10i-യ്ക്കായി ഒരുക്കിയിരിക്കുന്നത്. സയാൻ ഓറഞ്ച് നിറങ്ങളുടെ കോമ്പിനേഷൻ ആണ് ചുരുക്കത്തിൽ പസിഫിക് സൺറൈസ് നിറം.

റിപ്പോർട്ടുകൾ അനുസരിച്ച് ഷവോമി ചൈനയിൽ അടുത്തിടെ അവതരിപ്പിച്ച റെഡ്മി നോട്ട് 9 പ്രോ 5ജിയെ ചില മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യയിൽ എംഐ 10i ആയി അവതരിപ്പിക്കുക.108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്ന ക്വാഡ് കാമറയാണ് എംഐ 10iയ്ക്കുണ്ടാവുക. 30fps-ൽ 4k വീഡിയോകളും 60fps വരെ 1080p വീഡിയോകളും ഷൂട്ട് ചെയ്യാൻ ഈ കാമറ സംവിധാനത്തിന് സാധിക്കും. വീഡിയോ കോളുകൾക്കും സെൽഫികൾക്കും, 16 മെഗാപിക്സൽ ക്യാമറയും സ്മാർട്ഫോണിൽ ഇടം പിടിക്കും.

33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 4,820mAh ബാറ്ററിയാവും ഫോണിന്. ഐപി 53 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ പുത്തൻ സ്മാർട്ട്ഫോണിനുണ്ടാവും. 5ജി കണക്ടിവിറ്റിയോടൊപ്പം ബ്ലൂടൂത്ത് വി 5.1, വൈ-ഫൈ 802.11 എ / ബി / ജി, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഹെഡ്‌ഫോൺ ജാക്ക് എന്നിവയായിരിക്കും കണക്ടിവിറ്റി ഓപ്ഷനുകൾ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team