4 മാസത്തിനു ശേഷം മികച്ച മൂല്യം കൈവറിച്ച് ഇന്ത്യൻ രൂപ!
ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്. ഔദ്യോഗികമായി തന്നെ സാമ്പത്തിക മാന്ദ്യത്തിന് കീഴ്‌പ്പെട്ടിരിക്കുകയും ആണ്. എന്നിരുന്നാലും സാമ്പത്തിക രംഗത്ത് പ്രത്യാശയുടെ കിരണങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.
കഴിഞ്ഞ മാസങ്ങളില്‍ മൂല്യം കുത്തനെ ഇടിഞ്ഞ ഇന്ത്യന്‍ രൂപ തിരിച്ചുവരുന്നു എന്നതാണ് പ്രത്യാശ പകരുന്ന വാര്‍ത്ത. നാല് മാസത്തിന് ശേഷമാണ് ഈ നേട്ടം രൂപ കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും ഭാരത് ബയോടെക്കിന്റേയും കൊവിഡ് വാക്‌സിനുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് രൂപയുടെ മുന്നേറ്റത്തിന് കാരണം. വിശദാംശങ്ങള്‍…
ഡോളര്‍ നിരക്ക്
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയായിരുന്നു. ആ ഘട്ടത്തിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നത്. ഒരു ഡോളറിന് 72.99 രൂപ വരെ ആണ് മൂല്യം ഉയര്‍ന്നിട്ടുള്ളത്. 1.2 ശതമാനം മൂല്യവര്‍ദ്ധനയാണ് ഉണ്ടായത്.
വാക്‌സിന്‍ തുണച്ചു
രൂപയുടെ മൂല്യം ഉയരാനുള്ള പ്രധാന കാരണം വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയാണ് എന്നാണ് വിലയിരുത്തല്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും ഇന്ത്യ തദ്ദേശീയമായ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റേയും വാക്‌സിനുകളാണ് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
വിദേശ പണം
വിപണിയുടെ ഉണര്‍വ്വാണ് മറ്റൊരു കാരണം. തദ്ദേശീയ ഓഹരികളിലേക്ക് വിദേശ പണത്തിന്റെ ഒഴുക്ക് കൂടിയിരിക്കുകയാണ് ഇപ്പോള്‍. അതുപോലെ തന്നെ ഡോളര്‍ നേരിടുന്ന കടുത്ത വെല്ലുവിളികളും രൂപയ്ക്ക് തുണയായി എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡോളറിനെ ചതിച്ചത്
ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവ് സംബന്ധിച്ച ആശങ്കകള്‍ ഏറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇത് രണ്ടും ആണ് ഡോളറിനെ ബാധിച്ചത്.
ജിഎസ്ടി വരുമാനം
ജിഎസ്ടി വരുമാനത്തിലുണ്ടായ വര്‍ദ്ധനയും ഇന്ത്യന്‍ സമ്പദ് ഘടനയ്ക്ക് ഊര്‍ജ്ജം പകരുന്നതാണ്. ജിഎസ്ടി ഏര്‍പ്പെടുത്തിയതിന് ശേഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ജിഎസ്ടിയിലൂടെ എത്തിയിരിക്കുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് തിരിച്ചുവരുന്നതിന്റെ സൂചന കൂടിയാണിത്.
സാമ്പത്തിക രംഗം
കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ തിരിച്ചുവരുന്നതിന്റെ സൂചനയാണ് അടുത്തിടെയായി ഓഹരി വിപണികളില്‍ ദൃശ്യമാകുന്നത്. ഡിസംബര്‍ മാസത്തില്‍ വാഹന വിപണിയും മെച്ചപ്പെട്ട പ്രകടനം ആണ് കാഴ്ചവച്ചിട്ടുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി ഉയരുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധര്‍.