ദുബായ് മെട്രോ ഹൈടെക്കാക്കുന്നു
ദുബായ് മെട്രോ കുറച്ചു കൂടി ഹൈടെക്കായി മാറ്റുന്നു. യാത്രക്കാര്‍ക്ക് കാത്തിരിപ്പില്ലാതെ സുഗമ യാത്ര ഉറപ്പുവരുത്തുന്നതിന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിര്‍മിതബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള തിടുക്കത്തിലാണ്. ഏറ്റവും തിരക്കുള്ള സമയം കണ്ടെത്തി യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായി നിര്‍മിത ബുദ്ധി, സിമുലേറ്റര്‍ എന്നിവ പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതിയുടെ പരീക്ഷണം തുടങ്ങിയതായി ആര്.ടി.എ അറിയിച്ചിട്ടുണ്ട്.
മെട്രോയുടെ സേവനം കൂടുതല്‍ പേരിലെത്തിക്കുന്നതിനും കാത്തിരിപ്പോ ബുദ്ധിമുട്ടോ ഇല്ലാത്ത സുഖയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത് നടപ്പാക്കുന്നത്. പുതിയ സാങ്കേതികവിദ്യ മെട്രോ സ്റ്റേഷനുകളിലും പൊതു ഇവന്റുകളിലും തിരക്കേറിയ സമയങ്ങളില്‍ ക്രൗഡ് മാനേജുമെന്റിന് സഹായകരമാകും.