പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്ക് ഐപിപിബി വഴി അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ എങ്ങനെ എളുപ്പത്തില്‍ നടത്താം അറിയേണ്ടതെല്ലാം!
പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) വഴി അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താം. ഐപിപിബി ഉപയോഗിച്ച് ഒരാള്‍ക്ക് അവരുടെ ബാലന്‍സ് എളുപ്പത്തില്‍ പരിശോധിക്കാനും പണം കൈമാറാനും മറ്റ് സാമ്ബത്തിക ഇടപാടുകള്‍ ഐപിപിബി വഴി നടത്താനും കഴിയും. ഇതിനായി നിക്ഷേപകര്‍ നേരത്തെ പോസ്റ്റോഫീസ് സന്ദര്‍ശിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) ആപ്പ് വഴി ഓണ്‍ലൈനായി പണം നിക്ഷേപിക്കാം.
പിപിഎഫ് അക്കൗണ്ടില്‍ എങ്ങനെ പണം നിക്ഷേപിക്കാം?
കൊറോണ വൈറസ് പ്രതിസന്ധികള്‍ക്കിടയില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കേണ്ട ഈ സമയത്ത് പോസ്റ്റ് ഓഫീസ് പിപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് ഐപിപിബിയുടെ ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്ഫോം വഴി അവരുടെ പിപിഎഫ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം.അതും ഓണ്‍ലൈനായി തന്നെ. പിപിഎഫില്‍ ഐപിപിബി വഴി പണം നിക്ഷേപിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
നടപടിക്രമങ്ങള്‍
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിങ്ങളുടെ ഐപിപിബി അക്കൗണ്ടിലേക്ക് പണം ചേര്‍ക്കുക.
ഡിഒപി സേവനങ്ങളിലേക്ക് പോകുക.
റിക്കറിംഗ് ഡിപ്പോസിറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയ ഓപ്ഷനുകളില്‍ നിന്ന് നിങ്ങള്‍ക്ക് നിക്ഷേപം തിരഞ്ഞെടുക്കാം
നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കണമെങ്കില്‍ പ്രൊവിഡന്റ് ഫണ്ടില്‍ ക്ലിക്കുചെയ്യുക
നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് നമ്ബറും ഡിഒപി കസ്റ്റമര്‍ ഐഡിയും നല്‍കുക.
നിക്ഷേപിക്കേണ്ട തുക നല്കി ‘പേ’ ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
ഐപിപിബി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നടത്തിയ പേയ്മെന്റ് വിജയകരമായാല്‍ ഐപിപിബി നിങ്ങളെ അറിയിക്കും.
മറ്റ് നിക്ഷേപങ്ങള്‍
ഇന്ത്യ പോസ്റ്റ് നല്കുന്ന വിവിധ പോസ്റ്റ് ഓഫീസ് നിക്ഷേപ ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനും ഐപിപിബി അടിസ്ഥാന സേവിംഗ്സ് അക്കൗണ്ട് വഴി പതിവായി പണമടയ്ക്കാനും കഴിയും. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മറ്റ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഐപിപിബിയിലേക്ക് ഫണ്ടുകള്‍ കൈമാറാന്‍ കഴിയും. അതുപോലെ തന്നെ, ഐപിപിബി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നിങ്ങളുടെ ആര്‍ഡി അല്ലെങ്കില്‍ സുകന്യ സമൃദ്ധി അക്കൗണ്ടിലും പണം നിക്ഷേപിക്കാം.
ഡാക്പേ ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കേഷന്‍
കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡാക്പേ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ് പുറത്തിറക്കിയത്. പോസ്റ്റ് ഓഫീസ്, ഐപിപിബി ഉപഭോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാം. ഇന്ത്യാ പോസ്റ്റും ഐപിപിബിയും നല്കുന്ന ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍, അസിസ്റ്റഡ് ബാങ്കിംഗ് സേവനങ്ങള്‍ ഡാക്പേ നല്കുന്നു. പണം അയയ്ക്കുക, ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യുക, സേവനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഡിജിറ്റലായി പേയ്മെന്റുകള്‍ നടത്തുക തുടങ്ങിയ സേവനങ്ങള്‍ക്കും ഇത് സൗകര്യമൊരുക്കുന്നു. രാജ്യത്തെ ഏത് ബാങ്കുമായും ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താം.