ഒമാനിൽ മൂല്യവർധിത നികുതി ഏപ്രിൽ മുതൽ പ്രാബല്യത്തിലാകും
ഒമാനില്‍ മൂല്യവര്‍ധിത നികുതി ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാകും.അഞ്ചു ശതമാനമാണ് വാറ്റ് ചുമത്തുക. അടിസ്ഥാന ഭക്ഷ്യോല്പന്നങ്ങളെ നികുതിയില്‍നിന്ന് ഒഴിവാക്കിയതടക്കം ‘വാറ്റു’മായി ബന്ധപ്പെട്ട മൂന്ന് എക്സിക്യൂട്ടിവ് നിയമങ്ങള്‍ നികുതി അതോറിറ്റി ബുധനാഴ്ച പ്രസിദ്ധീകരിച്ചു.
94 ഭക്ഷ്യോല്പന്നങ്ങളെയാണ് വാറ്റില്‍നിന്ന് ഒഴിവാക്കിയത്. പാല്, പാലുല്പന്നങ്ങള്, ഇറച്ചി, മത്സ്യം, കോഴിയിറച്ചി, മുട്ട, പഴം, പച്ചക്കറി, കാപ്പി, ചായ, ഒലീവ് ഒായില്‍, പഞ്ചസാര, കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങള്‍, ബ്രഡ്, കുപ്പിവെള്ളം, ഉപ്പ് തുടങ്ങിയവയെയാണ് ‘വാറ്റിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്.നികുതിദായകന്റെ വാര്‍ഷിക വിതരണം 38,500 റിയാലോ അതിന് മുകളിലോ ആണെങ്കില്‍ നികുതി അതോറിറ്റിയില്‍ നിര്‍ബന്ധമായും ‘വാറ്റ്’രജിസ്ട്രേഷന് നടത്തണം.