കാനറ ബാങ്ക് മാര്‍ജിനല്‍കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകള്‍ നിലനിര്‍ത്തി!
കൊച്ചി: കാനറ ബാങ്ക് മാര്‍ജിനല്‍കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകള്‍ നിലനിര്‍ത്തി.ഇതോടെ വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ നിരക്ക് 6.80 ശതമാനം മുതല്‍ 7.35 ശതമാനം വരെയാണ്. 2021 ജനുവരി ഏഴു മുതല്‍ വായ്പകള്ഈ നിരക്ക് വീണ്ടും തുടരും. റിപോ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 6.90 ശതമാനമായും തുടരും. വായ്പയ്ക്ക് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് മാര്‍ജിനല്‍കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍).