VAIO E15 ലാപ്​ടോപ്പ്​ ഇന്ത്യയില്‍ ജനുവരി 15ന്​ ലോഞ്ച്​ ചെയ്യുമെന്ന് ​ ഫ്ലിപ്​കാർട്ട്!  

ഒരു കാലത്ത്​ ലാപ്​ടോപ്പിനെ കുറിച്ച്‌​ സംസാരിക്കുമ്ബോള്‍ എല്ലാവരുടേയും ഇഷ്​ടപ്പെട്ട മോഡലായി പറയാറുള്ള​, ഒറ്റപ്പേരായിരുന്നു, ‘സോണി വായോ’ (Sony VAIO). എന്നാല്‍, അഞ്ച്​ വര്‍ഷങ്ങള്‍ക്ക്​ മുമ്ബ്​ സോണി, വായോ ലാപ്​ടോപ്പുമായി ഇന്ത്യയില്‍ നിന്നും പോയി. പലരും നിരാശരായെങ്കിലും ഒരു പ്രതീക്ഷ നല്‍കിക്കൊണ്ട്​ ചില രാജ്യങ്ങളില്‍ സ്വതന്ത്ര ബ്രാന്‍ഡായി വായോ 2018-ല്‍ തിരിച്ചെത്തി. ഫ്ലിപ്​കാര്‍ട്ട്​ വായോ-യുടെ ഇന്ത്യയിലെ റീ-ലോഞ്ച്​ ടീസ്​ ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. എന്നാല്‍ കമ്ബനി ഇന്ന്​ ലോഞ്ച്​ ഡേറ്റും ഒപ്പം ലാപ്​ടോപിന്റെ പേരും പുറത്തുവിട്ടിരിക്കുകയാണ്​. VAIO E15 എന്ന ലാപ്​ടോപ്പ്​ ഇന്ത്യയില്‍ ജനുവരി 15ന്​ ലോഞ്ച്​ ചെയ്യുമെന്നാണ്​ ഫ്ലിപ്​കാര്‍ട്ടിന്റെ ലാന്‍ഡിങ്​ പേജില്‍ തന്നെ സൂചന നല്‍കിയിരിക്കുന്നത്​.കൂടെ ലാപിന്റെ ഡിസൈനും പങ്കുവെച്ചിട്ടുണ്ട്​. സില്‍വര്‍ കളറില്‍ മിനിമല്‍ ലുക്കോടെയെത്തുന്ന ലാപിന്​ ഒരു ബ്രൈറ്റ്​ ഗ്രീന്‍ പവര്‍ ലൈറ്റും കമ്ബനി നല്‍കിയിട്ടുണ്ട്​. വളരെ നേര്‍ത്ത ബെസല്‍സുള്ള 15 ഇഞ്ച്​ ഫുള്‍ എച്ച്‌​ഡി ഐ.പി.എസ്​ ഡിസ്​പ്ലേയും 10 മണിക്കൂര്‍ ബാറ്ററി ജീവിതവും ഡ്യുവല്‍ സ്​പീക്കറുകളും VAIO E15-​െന്‍റ പ്രത്യേകതകളായിരിക്കും. രണ്ട്​ USB 3.1 Type-A ports, ഒരു USB Type-C port, ഒരു HDMI, ഒരു മൈക്രോ എസ്​ഡി കാര്‍ഡ്​ സ്​ലോട്ട്​ എന്നിവയും ഉണ്ടായിരിക്കും. പുതിയ ലാപിനെ കുറിച്ച്‌​ കൂടുതല്‍ വിവരങ്ങളൊന്നും തന്നെ വായോ ഫ്ലിപ്​കാര്‍ട്ടിലൂടെ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team