ആമസോണ്‍ ഇന്ത്യ റിപ്പബ്ലിക് ദിന വില്‍പ്പന ജനുവരി 20 ന് ആരംഭിക്കും!  

ഈ ആഴ്ച ആരംഭിക്കുന്ന ആമസോണ്‍ ഇന്ത്യ റിപ്പബ്ലിക് ദിന വില്‍പ്പനയായിരിക്കും ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന ഓണ്‍ലൈന്‍ വില്‍പ്പന. ജനപ്രിയ ഉല്‍‌പ്പന്നങ്ങളായ സ്മാര്‍ട്ട്‌ഫോണുകള്‍‌, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍‌, ടിവി, ബ്യൂട്ടി, ഫാഷന്‍‌ വിഭാഗത്തിലെ ഉല്‍‌പ്പന്നങ്ങള്‍‌ എന്നിവയ്‌ക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം വിവിധ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്ന് മുതല്‍?
വില്‍പ്പന ജനുവരി 20 ന് ആരംഭിക്കും. ജനുവരി 23 ന് രാത്രി 11:59 വരെ ഇ-കൊമേഴ്‌സ് ഭീമന്‍ ഡീലുകള്‍ വാഗ്ദാനം ചെയ്യും. പ്രൈം അംഗങ്ങള്‍‌ക്കായി, ജനുവരി 19 ന്‌ രാവിലെ 12 മുതല്‍ ( 24 മണിക്കൂര്‍ നേരത്തെ) വില്‍‌പന ആരംഭിക്കും.

കാര്‍ഡ് ഓഫര്‍

എസ്‌ബി‌ഐ ക്രെഡിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് ഇഎംഐ എന്നിവയ്ക്കൊപ്പം 10% അധിക തല്‍ക്ഷണ കിഴിവും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്.ബജാജ് ഫിന്‍‌സെര്‍വ് ഇ‌എം‌ഐ കാര്‍ഡ്, ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ആമസോണ്‍ പേ ലേറ്റര്‍ എന്നി പേയ്മെന്റിന് ഉപയോഗിക്കുമ്ബോഴാണ് ഇളവ് ലഭിക്കുക.

ഓഫറുകളും ഡീലുകളും

കമ്ബനി വെളിപ്പെടുത്തിയ ചില ഓഫറുകളും ഡീലുകളും ഇതാ:

റഫ്രിജറേറ്ററുകളില്‍ 25% വരെ കിഴിവ്. പ്രതിമാസം 777 രൂപ മുതല്‍ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ. എക്സ്ചേഞ്ചിന് 12,000 രൂപ വരെ അധിക കിഴിവ്
വാഷിംഗ് മെഷീനുകളില്‍ 33% വരെ കിഴിവ്. പ്രതിമാസം 659 രൂപ മുതല്‍ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ. എക്സ്ചേഞ്ചില്‍ 2,100 രൂപ വരെ കിഴിവ്.
പ്രതിമാസം 1,209 രൂപ മുതല്‍ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎം‌ഐയില്‍ എസികള്‍ വാങ്ങാം. 40% വരെ കിഴിവ്
ചിമ്മിനിയ്ക്ക് 60% വരെ കിഴിവ്. നോ കോസ്റ്റ് ഇഎംഐയില്‍ പ്രതിമാസം 459 രൂപ മുതല്‍ വാങ്ങാം
ഡിഷ് വാഷറുകള്‍ക്ക് പ്രതിമാസം 2,279 രൂപ മുതല്‍ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ
പ്രതിമാസം 483 രൂപ മുതല്‍ നോ കോസ്റ്റ് ഇഎംഐയില്‍ മൈക്രോവേവ്. 45% വരെ കിഴിവ്.
ടച്ച്‌ പാനലിനൊപ്പം ബോഷിന്റെ 6 കിലോഗ്രാം, 8 കിലോഗ്രാം ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍ക്ക് മികച്ച ഡീലുകള്‍

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team