സാംസങ് ഗാലക്സി എ 12 സ്മാര്‍ട്ഫോണിന് ഇന്ത്യയിലെ ബിഐഎസ് സര്ട്ടിഫിക്കേഷന് ലഭിച്ചു
ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഒന്നിലധികം സ്മാര്‍ട്ഫോണുകള്‍ അവതരിപ്പിക്കുവാനുള്ള തിരക്കിലാണ് സാംസങ്. മുന്‍നിര ഗാലക്സി എസ് 21 സീരീസ് വരും ആഴ്ചകളില്‍ കൊണ്ടുവരുമെന്ന് ബ്രാന്‍ഡ് ഇതിനോടകം സ്ഥിരീകരിച്ചു. ഇപ്പോള്‍, ഗാലക്സി എ സീരീസില്‍ നിന്നുള്ള ഒരു ഡിവൈസ് ഇന്ത്യയിലെ ഒരു മൊബൈല്‍ പ്ലാറ്റ്ഫോം വഴി അതിന്റെ സര്ട്ടിഫിക്കേഷന് നേടിക്കഴിഞ്ഞു. രാജ്യത്ത് ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന സ്മാര്‍ട്ഫോണാണ് ഗാലക്സി എ 12. വ്യത്യസ്ത വിപണികളില്‍ ഈ ഹാന്‍ഡ്സെറ്റിന് വരുന്ന വിലകള്‍ അടുത്തിടെ കമ്ബനി സൂചിപ്പിച്ചിരുന്നു.സാംസങ് ഗാലക്സി എ 12 ലോഞ്ച് ഇന്ത്യയില്‍ സാംസങ് ഗാലക്സി എ 12 സ്മാര്‍ട്ഫോണിന് ഇന്ത്യയിലെ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്) വഴി സര്ട്ടിഫിക്കേഷന് ലഭിച്ചു.എസ്എം-എ 125 എഫ് മോഡല്‍ നമ്ബറുമായാണ് ഈ ഹാന്‍ഡ്സെറ്റ് സര്ട്ടിഫിക്കേഷന് നേടിയത്. ഇതിന് മുമ്ബ് ഒന്നിലധികം സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ച അതേ മോഡല്‍ നമ്ബറില്‍ തന്നെയാണ് ഇത് വരുന്നത്. ഈ സ്മാര്‍ട്ഫോണ്‍ ഇതിനകം കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ടെന്നത് എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്. സാംസങ് ഗാലക്സി എ 12 വിലഎന്നാല്, അതിന്റെ വിലയും ലഭ്യത വിശദാംശങ്ങളും കമ്ബനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗാലക്സി എ 12 ഹാന്‍ഡ്സെറ്റിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കമ്ബനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ, ബിഐഎസ് സര്ട്ടിഫിക്കേഷന് ലഭിച്ച ഈ ഹാന്‍ഡ്സെറ്റ് വരും ദിവസങ്ങളില്‍ രാജ്യത്ത് എത്തുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. കൂടാതെ, ഗാലക്സി എ 12 ബെഞ്ച്മാര്‍ക്ക് വെബ്സൈറ്റായ ഗീക്ക്ബെഞ്ചിലും ഉണ്ടായിരുന്നു. മീഡിയടെക് ഹീലിയോ പി 35 SoC പ്രോസസര്ബെഞ്ച്മാര്ക്ക് ഡാറ്റാബേസില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ഈ മോഡല്‍ നമ്ബര്‍ ബിഐഎസ് വെബ്സൈറ്റിന് തുല്യമാണ്. അതായത് SM-A125F. മീഡിയടെക് ഹീലിയോ പി 35 പ്രോസസറായിരിക്കും ഈ ഹാന്‍ഡ്സെറ്റിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. സാംസങ് ഗാലക്സി എ 02 സ്മാര്‍ട്ഫോണിനൊപ്പം 2020 നവംബറില്‍ ഇത് പ്രഖ്യാപിച്ചിരുന്നു. വാട്ടര്‍ ഡ്രോപ്പ് ശൈലിയിലുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്ന്. സാംസങ് ഗാലക്സി എ 12 ലോഞ്ച് ഇന്ത്യയില്സെല്ഫികള്ക്കും വീഡിയോ കോളുകള്‍ക്കുമായി 8 എംപി ക്യാമറയാണ് നോച്ചിലുള്ളത്. 48 എംപി പ്രൈമറി സെന്‍സര്‍, 5 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, ഒരു ജോഡി 2 എംപി സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെ ഹാന്‍ഡ്സെറ്റിന്റെ പുറകില്‍ നാല് ക്യാമറകളാണ് വരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന ഇതിന്റെ വേരിയന്റ് ലഭ്യമാകും. 15W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റായിരിക്കും ഇതില്‍ വരുന്നത്.