രാജ്യം മുഴുവനും അതിവേഗ ഇന്റർനെറ്റ് ;പ്രധാന മന്ത്രിയുടെ പിഎം വാണി കേരളത്തിലും
പുതിയ വിപ്ലവം ഇന്ത്യയില്‍ സൃഷ്ടിക്കുവാന്‍ ഇതാ പ്രധാന മന്ത്രിയുടെ പി എം വാനി എന്ന പബ്ലിക്ക് വൈഫൈ ആക്സസ് സര്‍വീസുകള്‍ ഇന്ത്യയില്‍ ഉടനീളം എത്തുന്നു .നിലവില്‍ ഇന്റര്‍നെറ്റിന്റെ ആവിശ്യം കൂടിവരുകയാണ് .അതുപോലെ തന്നെ സ്മാര്‍ട്ട് ഫോണുകളുടെ ഉപഭോതാക്കളിലും വര്‍ദ്ധനവാണ് ഓരോ വര്‍ഷം കഴിയുംതോറും നടന്നുകൊണ്ടിരിക്കുന്നത് .ഇപ്പോള്‍ ഡിജിറ്റല്‍ പേ മെന്റ് സംവിധാനമാണ് കൂടുതലായും നടക്കുന്നത് .ഏതൊരു കാര്യത്തിന് നമുക്ക് കൈയ്യില്‍ ക്യാഷ് കരുതാതെ തന്നെ പണമിടപാടുകള്‍ നടത്തുവാന്‍ ഇന്ന് സാധിക്കുന്നു .
എന്നാല്‍ ഇതിനെല്ലാം നമുക്ക് ഇന്റര്‍നെറ്റ് ആവിശ്യം ആയി വരുന്നു .അതുപോലെ തന്നെ കൊറോണയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളും കോളേജുകളും അതുപോലെ മറ്റു സ്ഥാപനങ്ങളും എല്ലാം തന്നെ ഓണ്‍ലൈന്‍ വഴിയുള്ള പഠനങ്ങളും മറ്റുമാണ് നടത്തുന്നത് .ഇതിനായും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആവിശ്യമായി വരുന്ന സാഹചര്യത്തിലാണ് പി എം വാനിയുടെ ആവിശ്യം ഇന്ത്യയില്‍ വേണ്ടത് .സൗജന്യ ഡാറ്റ ഉപയോഗിക്കുന്നതിനു ഈ പബ്ലിക്ക് വൈഫൈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ് .
പൊതു വൈഫൈ സ്പോട്ടുകള്‍ നിര്‍മ്മിക്കുവാന്‍ അനുമതി നല്‍കിയതായാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് .രാജ്യത്ത് ഒരു വലിയ തരത്തിലുള്ള ഡാറ്റ തരംഗം പി എം വാനിയിലൂടെ സാധിക്കും എന്നാണ് കരുതുന്നത് .അതുപോലെ തന്നെ പി എം വാനി സര്‍വീസുകള്‍ എത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ അടുത്തുള്ള വൈഫൈ സ്പോട്ടുകള്‍ കണ്ടെത്തുവാനുള്ള ആപ്ലിക്കേഷനുകളും നിര്‍മ്മിക്കും എന്നാണ് പറയുന്നത് .അത് നിങ്ങളുടെ അടുത്തുള്ള സൗജന്യ വൈഫൈ സ്പോട്ടുകള്‍ കണ്ടെത്തുവാന്‍ സഹായിക്കുന്നു .
അതുപോലെ തന്നെ പി എം വാനി എന്നത് പൂര്‍ണമായും സൗജന്യമായ ഒരു സേവനമാണ് .അതുപോലെ തന്നെ ഈ പി എം വനി സര്‍വീസുകള്‍ക്ക് പ്രേതെകമായ ഒരു രെജിസ്ട്രേഷനുകളോ കൂടാതെ മറ്റു ചാര്‍ജുകളോ ഒന്നും തന്നെ ഈടാക്കില്ല എന്നാണ് കമ്മ്യൂണിക്കേഷന്‍ മന്ത്രി ശ്രീ രവി ശങ്കര്‍ പ്രസാദ് പറഞ്ഞിരിക്കുന്നത് .എന്നാല്‍ ഈ സര്‍വീസുകള്‍ കേരളത്തിലും നടപ്പിലാക്കും .ഇതിനായുള്ള രജിസ്ട്രേഷനുകള്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ടെലികോം ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ .