സംസ്ഥാനത്തെ ഹോട്ടലുകള്‍ പെട്രോള്‍ പന്പുകള്‍ തുടങ്ങിയവയ്ക്ക് റേറ്റിംഗ് സംവിധാനം വരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍ പെട്രോള്‍ പന്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പലചരക്കുകടകള്‍, പച്ചക്കറികടകള്‍ തുടങ്ങിയവയ്ക്ക് റേറ്റിംഗ് സംവിധാനം വരുന്നു. ഓരോ സ്ഥാപനത്തിനും മൂന്നു മുതല്‍ അഞ്ചുവരെയുള്ള റേറ്റിംഗ് പദവിയാണ് നല്‍കുക.സാധനങ്ങളുടെ ഗുണനിലവാരം, സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യം, വാഹന പാര്‍ക്കിംഗ് സൗകര്യം, സ്ത്രീസൗഹൃദ സംവിധാനങ്ങള്‍, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാവും റേറ്റിംഗ് നല്‍കുക.ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തിയശേഷം ഗ്രേഡിംഗ് നല്‍കും. സ്ഥാപനത്തിലെ മെച്ചമായ സേവനങ്ങളെക്കുറിച്ചും സേവനങ്ങളുടെ പോരായ്മയെക്കുറിച്ചും രേഖപ്പെടുത്താനായി പരാതി ബുക്ക് ഏര്‍പ്പെടുത്തും. പരാതികളില്‍ കഴന്പുണ്ടെന്നു പരിശോധയില്‍ കണ്ടെത്തിയാല്‍ ഗ്രേഡ് നില താഴേക്കു പോകും. വ്യാജ പരാതിയല്ലെന്ന് ഉറപ്പാക്കാന്‍ സംവിധാനമുണ്ടാകും.