ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടിക പിടിച്ചടക്കി മലയാളി വ്യവസായികള്‍
ന്യൂഡല്‍ഹി : ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടിക പിടിച്ചടക്കി മലയാളി വ്യവസായികള്‍. ആദ്യ പതിനഞ്ച് സ്ഥാനങ്ങളില്‍ പത്തും മലയാളികള്‍ക്കാണ്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലി, സണ്ണിവര്‍ക്കി (ജെംസ് ഗ്രൂപ്), രവി പിള്ള (ആര്‍പി ഗ്രൂപ്), ഡോ.ഷംസീര്‍ വയലില്‍ (വിപിഎസ് ഹെല്‍ത്ത് കെയര്‍), കെ.പി.ബഷീര്‍ ( വെസ്‌റ്റേണ്‍ ഇന്റര്‍നാഷനല്‍), പി.എന്‍.സി. മേനോന്‍ (ശോഭ ഗ്രൂപ്), തുമ്ബെ മൊയ്തീന്‍ (തുമ്ബെ ഗ്രൂപ്), അദീബ് അഹമ്മദ് (ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ്), ഫൈസല്‍ കൊട്ടിക്കൊള്ളാന്‍ (കെഫ് ഹോള്‍ഡിങ്‌സ്), രമേഷ് രാമകൃഷ്ണന്‍ (ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്) എന്നീ വ്യവസായ പ്രമുഖരാണ് പട്ടികയില്‍ ഇടം നേടിയത്.
പട്ടികയിലെ ആദ്യ 25ല്‍ സിദ്ദിഖ് അഹമ്മദ് (എറാം ഗ്രൂപ്), ഷംലാല്‍ അഹമ്മദ് (മലബാര്‍ ഗോള്‍ഡ്), അനില്‍ ജി.പിള്ള(എയറോലിങ്ക് ഗ്രൂപ്), ലാലു സാമുവല്‍ (കിങ്സ്റ്റണ്‍ ഹോള്‍ഡിങ്‌സ്) എന്നിവരും ഉള്‍പ്പെടുന്നു.പട്ടികയിലെ 30 പ്രമുഖരും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ് മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ വ്യവസായികളില്‍ എട്ട് ശതകോടീശ്വരന്മാരാണുള്ളത്.