തകർപ്പൻ വിലയിൽ ഇതാ വിവോയുടെ Y20G ഫോണുകൾ പുറത്തിറക്കി
വിവോയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .VIVO Y20G എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളും കൂടാതെ ആന്തരിക സവിശേഷതകളുമാണ് .MEDIATEK HELIO G80 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകള്‍ നോക്കാം .
ഡിസ്പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6.52 ഇഞ്ചിന്റെ HD പ്ലസ് ഡിസ്പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനം നടക്കുന്നത് MediaTek Helio G80 പ്രോസ്സസറുകളിലാണ് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നു .
ക്യാമറകളിലേക്കു വരുകയാണെങ്കില്‍ 13 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ പിന് ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ Android 11ലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .
Wi-Fi 5, Bluetooth v4.2, GPS/ A-GPS, FM radio, കൂടാതെ Micro-USB പോര്‍ട്ടുകള്‍ എന്നിവയാണ് ഇതിന്റെ മറ്റു ഫീച്ചറുകളില്‍ എടുത്തുപറയേണ്ടത് .രണ്ടു നിറങ്ങളില്‍ ഇത് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .Obsidian Black കൂടാതെ Purist Blue എന്നി നിറങ്ങളില്‍ ഇത് വാങ്ങിക്കാവുന്നതാണ് .വില നോക്കുകയാണെങ്കില്‍ Rs. 14,990 രൂപയാണ് വിലവരുന്നത് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണ്‍ കൂടാതെ ഫ്ലിപ്പ്കാര്‍ട്ട് എന്നി സൈറ്റുകളില്‍ നിന്നും വാങ്ങിക്കാവുന്നതാണ് .