ക്യാമോൺ 16 പ്രീമിയർ ;ആദ്യത്തെ 48 എംപിഡ്യൂവൽ സെൽഫി ക്യാമറയുമായി ടെക്നോ
വില്പനയില് വന്‍മുന്നേറ്റം കാഴ്ചവെച്ച ആഗോള പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ടെക്നോ 2021 ലും കുതിപ്പിന് തയ്യാറെടുക്കുന്നു.കമ്പനി യുടെ ജനകീയ ക്യാമറ കേന്ദ്രീകൃത സ്മാര്‍ട്ട് ഫോണായ ക്യാമോണ്‍ സീരീസ് ടെക്നോ ക്യാമോണ്‍ 16 പ്രീമിയര്‍ എന്ന പേരില്‍ എത്തുന്നു. മുന്‍പെങ്ങുമില്ലാത്ത പ്രീമിയം ക്യാമറ സംവിധാനങ്ങളോടു കൂടിയാണ് പുതിയ ഫോണ്‍ എത്തുന്നത്.
എല്ലായ്പ്പോഴും വിപണിയില്‍ ആദ്യത്തെ മോഡല്‍ എത്തിക്കുന്ന ബ്രാന്‍ഡ് എന്ന നിലയ്ക്ക് ഏറ്റവും മികച്ച വീഡിയോഗ്രഫി സംവിധാനമാണ് ഈ ഫോണില്‍ ടെക്നോ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടെക്നോയുടെ ക്യാമോണ്‍ സ്മാര്‍ട്ട് ഫോണിലൂടെ ഉയര്‍ന്ന ക്യാമറ പിക്സല്‍, പ്രീമിയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തേകുന്ന നൈറ്റ് ലെന്‍സും ഉള്‍പ്പെടെ അതിനൂതന ഫോട്ടോഗ്രഫി സംവിധാനങ്ങളോടെ ആണ് ഫോണ്‍ ഇറക്കിയത്.
എന്നാല്‍, ഇത്തവണ ക്യാമോണ്‍ 16 പ്രീമിയര്‍ വഴി പ്രീമിയം വീഡിയോഗ്രഫി സംവിധാനമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
ടെക്സാവിയായ പുതിയ തലമുറയിലെ ആളുകള്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയയിലെ വീഡിയോഗ്രഫി, ഫോട്ടോഗ്രഫി ആവശ്യങ്ങള്‍ക്കുള്ള പ്രാഥമികമായ ഗാഡ്ജറ്റ് ആണ് സ്മാര്‍ട്ട് ഫോണുകള്‍. ടെക്നോ ക്യാമോണ്‍ 16 പ്രീമിയര്‍ 64 എംപി ക്വാഡ് ക്യാമറ, 48എംപി + 8എംപി ഡ്യുവല്‍ ഫ്രണ്ട് സെല്‍ഫി എന്നിവയോടുകൂടി ഈ വിഭാഗത്തിലെ ഏറ്റവും പുതിയ സവിശേഷതകള്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്നു. സോണി ഐ എം എക്സ് 686 ആര് ജി ബി സെന്‍സര്‍, ലോകത്തിലെ എക്സ് ക്ലൂസീവ് ട്രേഡ് മാര്‍ക്ക് TAIVOS കരുത്തേകുന്ന സൂപ്പര്‍ നൈറ്റ് 2.0 എന്നിവ ഈ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും.
ഫോണ്‍ കുലുങ്ങാതെ വീഡിയോയും ചിത്രങ്ങളും പകര്‍ത്താന്‍ സാധിക്കുന്ന സൂപ്പര്‍ ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷന്‍ ഫോണിലുണ്ട്. 30fps ഇല് 4K വീഡിയോ റെക്കോര്‍ഡ് ചെയ്യാം. 960fps ഇല് സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ പകര്‍ത്താം. കുറഞ്ഞ പ്രകാശ വിന്യാസത്തിലും 1080P പോളാര്‍ നൈറ്റ് ലെന്‍സ് വഴി ബഹളം ഇല്ലാത്ത വീഡിയോയും പകര്‍ത്താം
ഗ്ലേസിയര്‍ സില്‍വര്‍ നിറത്തില്‍ ലഭിക്കുന്ന ടെക്നോ ക്യാമോണ്‍ 16 പ്രീമിയറിന് 16,999 രൂപയാണ് വില. ജനുവരി 16ന് ഉച്ചക്ക് 12 മണിക്ക് ഫ്ലിപ്പ്കാര്‍ട്ടിലൂടെ ആദ്യ വില്‍പ്പന ആരംഭിക്കും. രാജ്യത്തെല്ലായിടത്തും ഓഫ് ലൈനായും ഫോണ്‍ ലഭിക്കും.