POCO C3 10 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചു.  

ചൈനീസ് ടെക്നോളജി ഭീമനായ ഷവോമിയുടെ ഉപബ്രാന്‍ഡായ പോക്കോ ഒക്ടോബറിലാണ് ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് C3 അവതരിപ്പിച്ചത്. പോക്കോ C3-യ്ക്ക് പെട്ടന്നാണ് വിപണിയില്‍ ഹിറ്റായത്. റിപ്പോര്‍ട്ട് പ്രകാരം മൂന്ന് മാസങ്ങള്‍ക്കിപ്പുറം 10 ലക്ഷത്തിലധികം C3 യൂണിറ്റുകളാണ് പോക്കോ വിറ്റഴിച്ചത്.

ആര്‍ട്ടിക് ബ്ലൂ, ലൈം ഗ്രീന്‍, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ടു-ടോണ്‍ ഫിനിഷോടുകൂടെയാണ് പോക്കോ C3 വിപണിയില്‍ ഉള്ളത്. പോക്കോ C3-യുടെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 7,499 രൂപയും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 8,999 രൂപയുമാണ് വില. എന്നാല്‍, ഈ മാസം 20ന് ആരംഭിച്ച ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ്സ് ഡേ സെയ്‌ലില്‍ 3 ജിബി റാം പതിപ്പ് 6,999 രൂപയ്ക്കും 4 ജിബി റാം പതിപ്പ് 7,999 രൂപയ്ക്കും വാങ്ങാം.4 ജിബി റാമുമായി ബന്ധിപ്പിച്ച ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി35 SoC പ്രോസസ്സര്‍ ആണ് ഫോണിന്റെ കരുത്ത്. 6.53 ഇഞ്ച് എച്ച്‌ഡി + (720×1,600 പിക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്‌ട് റേഷ്യോ. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം (നാനോ) സ്മാര്‍ട്ട്ഫോണ്‍ മോഡല്‍ ആയെത്തുന്ന പോക്കോ C3. 10W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററി ആണ് ഫോണിന്.

13 മെഗാപിക്സല്‍ മെയിന്‍ സ്‌നാപ്പര്‍, 2 മെഗാപിക്സല്‍ മാക്രോ സെന്‍സര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ചേര്‍ന്ന 3 ക്യാമറ സെന്‍സറുകളുള്ള പിന്‍ കാമറ ആണ് പോക്കോ C3-യുടെ ഹൈലൈറ്റ്. സെല്‍ഫികള്‍ക്കായി 5 മെഗാപിക്സല്‍ കാമറയുമുണ്ട്. 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ചാര്‍ജ്ജിംഗിനായി 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ചേര്‍ന്നതാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 512 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കാവുന്ന 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ആണ് സ്മാര്‍ട്ട്ഫോണിന്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team