എച്ച്‌ഡിഎഫ്സി ഡെബിറ്റ് കാര്‍ഡിനായി വീണ്ടും അപേക്ഷിക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത് എന്തെല്ലാം?
ഇക്കാലത്ത്, നമ്മളില്‍ ഭൂരിപക്ഷം പേര്‍ക്കും ഒരു സേവിംഗ്സ് അക്കൗണ്ട് മാത്രമല്ല ഉള്ളത്. അക്കൗണ്ടിനൊപ്പം ഒന്നിലധികം ഡെബിറ്റ് അല്ലെങ്കില്‍ എടിഎം കാര്‍ഡും ലഭിക്കും. നിങ്ങളുടെ എച്ച്‌ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതിനാല്‍, എച്ച്‌ഡിഎഫ്സി ഡെബിറ്റ് കാര്‍ഡിനായി വീണ്ടും അപേക്ഷിക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത് എന്തെല്ലാം? എച്ച്‌ഡിഎഫ്സി ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഒന്നിലധികം വഴികളിലൂടെ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ എടിഎം കാര്‍ഡുകള്‍ വീണ്ടും വിതരണം ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കാം.
നെറ്റ് ബാങ്കിംഗ് വഴി
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിയും.തുടര്‍ന്ന് കാര്‍ഡ് ടാബിന് കീഴില്‍, ഇടത് വശത്തെ കോണിലുള്ള ഡെബിറ്റ് കാര്‍ഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിന് താഴെ Request എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഹോട്ട്‌ലിസ്റ്റിംഗ് അല്ലെങ്കില്‍ ബ്ലോക്കിംഗ് ഓപ്ഷന്‍ ഉണ്ട്. അതുവഴി നിങ്ങളുടെ നഷ്ടപ്പെട്ട അല്ലെങ്കില്‍ മോഷ്ടിച്ച എടിഎം കാര്‍ഡ് നമ്ബറില്‍ ക്ലിക്കുചെയ്ത് ബ്ലോക്ക് ചെയ്യാം. തുടര്‍ന്ന് പുതിയ കാര്‍ഡിന് റിക്വസ്റ്റ് കൊടുക്കുക. കുറച്ച് ദിവസത്തിനുള്ളില്‍ കാര്‍ഡ് നിങ്ങളുടെ വിലാസത്തില്‍ എത്തും.
മൊബൈല്‍ ബാങ്കിംഗ് വഴി
മൊബൈല്‍ ബാങ്കിംഗ് വഴിയും ഡെബിറ്റ്, എടിഎം കാര്‍ഡുകള്‍ക്കായി അപേക്ഷിക്കാം. നെറ്റ് ബാങ്കിംഗ് രീതി ഉപയോഗിക്കുന്നതുപോലെ തന്നെയാണ് മൊബൈല്‍ ബാങ്കിംഗ് രീതിയും.
കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം
നിങ്ങള്‍ക്ക് കസ്റ്റമര്‍ കെയര്‍ നമ്ബറുകളിലേക്ക് വിളിച്ച് നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം ബാങ്കുമായി ഒരു എടിഎം റീ ഇഷ്യു അഭ്യര്‍ത്ഥന ഉന്നയിക്കാന്‍ എക്സിക്യൂട്ടീവിനോട് ആവശ്യപ്പെടാം. സിസ്റ്റത്തില്‍ അഭ്യര്‍ത്ഥന നല്‍കുന്നതുപോലെ, പിന്നീടുള്ള സമയത്ത് നിങ്ങളുടെ എളുപ്പത്തിലുള്ള ഫോളോ അപ്പിനായി സേവന അഭ്യര്‍ത്ഥന റഫറന്‍സ് നമ്ബര്‍ സൂക്ഷിക്കാന്‍ മറക്കരുത്.
അടുത്തുള്ള എച്ച്‌ഡിഎഫ്‌സി ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കുക
ബാങ്ക് ബ്രാഞ്ചിലേക്ക് പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഡെബിറ്റ് കാര്‍ഡിനായി വീണ്ടും ഇഷ്യു അഭ്യര്‍ത്ഥന നല്‍കാം. പുതിയ കാര്‍ഡ് ഇഷ്യു ചെയ്യുമ്ബോള്‍, ഈ ഫീസ് ഒരാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് യാന്ത്രികമായി ഡെബിറ്റ് ചെയ്യപ്പെടും.