കഴിഞ്ഞ വർഷം 7430 ലമ്പോർഗിനി നിരത്തുകളിൽ എത്തി ;റിപ്പോർട്ട്
ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി 2020-ല്‍ 7430 വാഹനങ്ങളാണ് ലോകത്തുടനീളം വിറ്റഴിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്ബത് ശതമാനത്തിന്റെ കുറവ് ഉണ്ട്. എന്നാല്‍, കോവിഡ് 19 സാഹചര്യത്തില്‍ ഇത് മികച്ച വില്‍പ്പനയാണെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണിനെ തുടര്‍ന്ന് 70 ദിവസത്തോളം പ്ലാന്റ് അടച്ചിട്ടതാണ് വില്‍പ്പന ഇടിയാന്‍ കാരണമെന്ന് കമ്പനി പറയുന്നു.
കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണിനെയും തുടര്‍ന്ന് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ലംബോര്‍ഗിനിയുടെ പ്ലാന്റ് അടച്ചത് ഉത്പാദനത്തെ ബാധിച്ചിരുന്നു. 2020-ന്റെ ആദ്യ ആറ് മാസം വില്‍പ്പന മന്ദഗതിയില്‍ ആയിരുന്നു. അതേസമയം, രണ്ടാമത്തെ ആറ് മാസം കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് വില്‍പ്പനയാണ് ലഭിച്ചതെന്ന് ലംബോര്‍ഗിനി അറിയിച്ചിരിക്കുന്നത്.
2020-ല്‍ 2224 യൂണിറ്റാണ് അമേരിക്കയില്‍ വിറ്റഴിച്ചത്. ജര്‍മനി 607, ചൈന 604, ജപ്പാന്‍ 600, ബ്രിട്ടണ്‍ 517, ഇറ്റലി 347 എന്നിങ്ങനെയാണ് പ്രധാന വില്‍പ്പന. ജര്‍മനിയില്‍ എട്ട് ശതമാനത്തിന്റെയും വില്‍പ്പന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. സൗത്ത് കൊറിയയില്‍ 3030 യൂണിറ്റാണ് വിറ്റഴിച്ചത്. ഇവിടെ ലംബോര്‍ഗിനിയുടെ വില്‍പ്പനയില്‍ 75 ശതമാനം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡല്‍.