ഫെബ്രുവരി ഒന്ന് മുതല്‍ മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ സിനിമാ ഹാളുകളിലും 100 ശതമാനം സീറ്റുകളുടെയും ബുക്കിംഗ് ആരംഭിക്കും
ഫെബ്രുവരി ഒന്ന് മുതല്‍ മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ സിനിമാ ഹാളുകളിലും 100 ശതമാനം സീറ്റുകളുടെയും ബുക്കിംഗ് ആരംഭിക്കും. വാര്‍ത്താവിതരണ മന്ത്രാലയമാണ് സിനിമാ തിയേറ്റുകളുടെ പൂര്‍ണമായ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. കൊറോണ വൈറസ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം ഏഴു മാസമായി അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററുകള്‍ക്ക് ഇത് ആശ്വാസമാകും. തിയേറ്റുകളുടെ പ്രവര്‍ത്തനം നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും പൂര്‍ണമായും പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചിരുന്നില്ല.
ഫെബ്രുവരി 1 മുതല്‍ സിനിമാ ഹാളുകളില്‍ 100% ശേഷി അനുവദനീയമാണ്. സിനിമകളുടെ റിലീസ് തീയതി പ്രഖ്യാപിക്കാനും പ്രേക്ഷകരെ സിനിമാശാലകളിലേക്ക് തിരികെ കൊണ്ടുവരാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിനിമാ ഹാളുകളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അതില്‍ ഒരു സിനിമയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, എല്ലാ ജീവനക്കാരും കാഴ്ചക്കാരും കുറഞ്ഞത് ആറടി ശാരീരിക അകലം പാലിക്കണം. ഫെയ്സ് കവറുകള്‍ അല്ലെങ്കില്‍ ഫെയ്സ് മാസ്കുകള്‍ എല്ലായ്പ്പോഴും ഉപയോഗിക്കണം. ഫോണുകളില്‍ ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം.
ഇടവേളകളില്‍ ലോബികള്‍, വാഷ്‌റൂമുകള്‍ എന്നിവിടങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ സ്ക്രീനിംഗിനുശേഷവും സിനിമാ തിയേറ്ററുകള്‍ അണുവിമുക്തമാക്കേണ്ടതുണ്ട്. എല്ലാ എയര്‍ കണ്ടീഷനിംഗ് ഉപകരണങ്ങളുടെയും താപനില ക്രമീകരണം 24-30 ° സെല്‍ഷ്യസ് പരിധിയിലായിരിക്കണം.
തിയേറ്ററുകള്‍ പുറക്കുന്നതോടെ അക്ഷയ് കുമാറിന്റെ സൂര്യവംശി പോലുള്ള വമ്ബന്‍ സിനിമകള്‍ ബോളിവുഡില്‍ ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അടുത്തിടെ പുറത്തുവിട്ട കെപിഎംജി റിപ്പോര്‍ട്ട് അനുസരിച്ച്, സിനിമാ മേഖല നിലവിലെ സാമ്ബത്തിക വര്‍ഷത്തേക്കാള്‍ 67 ശതമാനം ചുരുങ്ങുമെന്നാണ് വിവരം.