ശമ്ബള പരിഷ്‌ക്കരണ കമ്മീഷന്റെ മുഴുവന്‍ നിര്‍ദേശങ്ങളും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്  

തിരുവനന്തപുരം: ശമ്ബള പരിഷ്‌ക്കരണ കമ്മീഷന്റെ മുഴുവന്‍ നിര്‍ദേശങ്ങളും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ശമ്ബള പരിഷ്‌ക്കരണ നിര്‍ദേശങ്ങള്‍ പാസ്സാക്കും. ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരുക. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സമയബന്ധിതമായി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് അടക്കമുളള ചില ശമ്ബള പരിഷ്‌ക്കരണ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളക്കാര്യത്തില്‍ കഴിഞ്ഞ ദിവസമാണ് ശമ്ബള പരിഷ്‌ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്ബളം 23,000 രൂപയാക്കി ഉയര്‍ത്താനാണ് ശുപാര്‍ശ.

കൂടിയ അടിസ്ഥാന ശമ്ബളം 1,66,800 ആക്കി ഉയര്‍ത്താനും പതിനൊന്നാം ശമ്ബള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്ബളം 17,000 രൂപയാണ്. കൂടിയ ശമ്ബളം 1.20 രൂപയുമാണ്. 2019 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്ബള പരിഷ്‌ക്കാരം നടപ്പിലാക്കാനും ശുപാര്‍ശയിലുണ്ട്. അടുത്ത ശമ്ബള പരിഷ്‌ക്കരണം 2026ല്‍ നടപ്പിലാക്കാനും നിര്‍ദേശമുണ്ട്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ തുക ഉയര്‍ത്തുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കുറഞ്ഞ പെന്‍ഷന്‍ തുക 11,500 ആക്കാനും കൂടിയ പെന്‍ഷന്‍ തുക 83,400 ആക്കാനുമാണ് ശുപാര്‍ശ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team