പുതിയ ബജറ്റില്‍ ധനമന്ത്രിയുടെ 10 പ്രധാന പ്രഖ്യാപനങ്ങള്‍  

തിങ്കളാഴ്ച്ച കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബജറ്റില്‍ രണ്ടു ലക്ഷം കോടി രൂപ ആരോഗ്യമേഖലയിലെ ചിലവുകള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തി. 35,000ത കോടി രൂപ വാകസിന്‍ വികസനത്തിനും. അടുത്ത സാമ്ബത്തികവര്‍ഷം ഇന്ത്യയുടെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 6.8 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ പുതിയ ബജറ്റില്‍ ധനമന്ത്രിയുടെ 10 പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ കാണാം.

  1. ആത്മനിര്‍ഭര്‍ ആരോഗ്യ പദ്ധതിക്ക് കേന്ദ്രം തുടക്കമിടും. 64,180 കോടി രൂപ പുതിയ പദ്ധതിക്കായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.ഇപ്പോഴുള്ള ദേശീയ ആരോഗ്യ മിഷന് പുറമെയാണിത്.
  2. റെയില്‍വേയ്ക്കായി 1.10 ലക്ഷം കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചു. ഇതില്‍ 1.07 ലക്ഷം കോടി രൂപ അടുത്ത സാമ്ബത്തികവര്‍ഷം റെയില്‍വേയുടെ മൂലധന ചിലവുകള്‍ക്കായാണ് വിനിയോഗിക്കുക.
  3. ബിപിസിഎല്‍, എയര്‍ ഇന്ത്യ, ഷിപ്പിങ് കോര്‍പ്പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന അടുത്ത സാമ്ബത്തികവര്‍ഷത്തിനകം സര്‍ക്കാര്‍ പൂര്‍ത്തീകരിക്കും.
  4. 2021-22 സാമ്ബത്തികവര്‍ഷം ഗോതമ്ബു കര്‍ഷകര്‍ക്ക് 75,000 കോടി രൂപ നല്‍കും. 43.36 ലക്ഷം കര്‍ഷകരാണ് ഇതിന്റെ ഗുണഭോക്താക്കളാവുക. നെല്‍ കര്‍ഷകര്‍ക്ക് 1.72 ലക്ഷം കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവെച്ചു. കാര്‍ഷിക വായ്പകള്‍ക്ക് 16.5 ലക്ഷം കോടി രൂപയും വകയിരുത്തപ്പെട്ടു.
  5. ജനസംഖ്യാ കണക്കെടുപ്പ് ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ നടത്തും. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസിനായി 3,726 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.
  6. 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആദായ നികുതി അടയ്‌ക്കേണ്ടതില്ല. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇരട്ട നികുതിയും കേന്ദ്രം ഒഴിവാക്കി.
  7. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 1,500 കോടി രൂപ ബജറ്റില്‍ വകയിരുത്തപ്പെട്ടു.
  8. വായു മലിനീകരണം കുറയ്ക്കാന്‍ കേന്ദ്രം നടപടികള്‍ ഊര്‍ജ്ജിതമാക്കും. ആദ്യ ഘട്ടത്തില്‍ 42 നഗര കേന്ദ്രങ്ങളിലെ വായു മലിനീകരണം പ്രതിരോധിക്കാന്‍ 2,217 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
  9. എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 2022 -ല്‍ നടക്കും. ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ലക്ഷ്യമിടും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team